എന്തുവേഷവും കൈകാര്യം ചെയ്യ്തു പ്രേഷകരുടെ കയ്യടിവാങ്ങാറുള്ള നടിയാണ് ഉർവശി. ഇപ്പോൾ സിനിയമയിലെ ചില കടു൦ പിടിത്തങ്ങളെ കുറിച്ച് താരം പറഞ്ഞ ഒരു അഭിമുഖം ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരിക്കലും സിനിമയിൽ അഭിനയിക്കുമ്പോൾ ആരാണ് നായകൻ എന്ന് ചോദിച്ചിട്ടില്ല, ഞാൻ ഒരു നടൻമാരുടയും  നടിയല്ല , എന്നാൽ ഞാൻ സംവിധായകരുടെ നടിയാണ് ഉർവശി പറയുന്നു.

താനൊരിക്കലും ഒരു പൊങ്ങച്ചക്കാരിയായ നടി അല്ല, ചില നടികൾചോദിക്കും  സിനിമയിൽ ആരാണ് നായകൻ, അല്ലെങ്കിൽ വേഷം എന്താണ് അങ്ങനെ പല പല ചോദ്യങ്ങൾ ആണ് ചോദിക്കുന്നത് എന്നാൽ താൻ ഇവരിൽ വത്യാസം പുലർത്തുന്ന വ്യക്തിയാണ്, ഞാൻ എന്നെ മാത്രം ആണ് നോക്കുന്നത്. എന്റെ ഗുണം കൊണ്ട് ആ സിനിമ വിജയിക്കണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.

അതല്ലാതെ ആ പടം കൊണ്ട് എനിക്ക് മാത്രം ഗുണം ഉണ്ടാകണമെന്ന് ചിന്തിക്കില്ല മറ്റു നടിമാരിൽ നിന്നും ഞാൻ തികച്ചും വെത്യസ്ത ആണ് , എന്നെക്കാൾ വേറെ ആരെങ്കിലും ഈ റോൾ ചെയ്യ്താൽ കൊള്ളാമോ എന്ന ചോദ്യവും എനിക്കില്ല ഉർവശി പറയുന്നു. എന്നാൽ സിനിമയിൽ എനിക്ക് കിട്ടിയ വേഷങ്ങൾ എല്ലാം തന്നെ മികവാർന്നത് തന്നെ ആയിരുന്നു. എന്റെ പേരിൽ ചില ഗോസ്സിപ്പുകൾ വന്നിട്ടുണ്ട്, ഉർവശിയെ ആ സിനിമയിൽ വേണ്ടാന്നും അങ്ങനെ എന്നാൽ എനിക്ക് വിധിച്ച സിനിമ എനിക്ക് തന്നെ കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ഉർവശി പറയുന്നു.