നിരവധി സിനിമകള്‍ക്ക് രചന നിര്‍വിച്ച എസ്.എന്‍ സ്വാമിയുടെ ആദ്യ സംവിധാന ചിത്രമായ സീക്രട്ട് റിലീസിനൊരുങ്ങുകയാണ്. ഇപ്പോൾ സ്വാമി ധ്രുവത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചു തുറന്നു പറയുകയാണ് തന്റെ പുതിയ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിൽ. ധ്രുവത്തിലെ മന്നാടിയാര്‍ എന്ന കഥ പൂര്‍ണമായും ഭാവനയാണ്. അതില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ആരുമില്ല.  അങ്ങനെ തയ്യാറാക്കിയ കഥയാണ് ധ്രുവത്തിന്റേത്. ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ എന്ന കാരക്ടറിന് ആദ്യം കൊടുത്ത രൂപം കണ്ട് തനിക്ക് സഹിക്കാനായില്ല എസ് എന്‍ സ്വാമി പറയുന്നു

ധ്രുവത്തില്‍ ആദ്യം മമ്മൂട്ടിയുടെ മേക്ക് അപ്പില്‍ വ്യത്യാസമുണ്ടായിരുന്നു. മമ്മൂട്ടിക്ക് നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറിയൊക്കെ ഇട്ട് ഒരു നോര്‍മല്‍ അപ്പോള്‍ എന്റെ ഒരു ഫ്രണ്ട് ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് പോയി, എന്നാൽ അയാൾ എന്നെ വിളിച്ച് പറഞ്ഞു സ്വാമി ഇത് അപകടമാണല്ലോ, മമ്മൂട്ടിയെ കണ്ട് കഴിഞ്ഞാല്‍ മാരാരെ പോലെയുണ്ട്. മന്നാടിയാരെ പോലെ തോന്നില്ല എന്ന് . ഞാന്‍ സ്‌ക്രിപ്റ്റില്‍ കുറി എന്ന് പറഞ്ഞ് എഴുതി വെച്ചിട്ടുണ്ട്. അവര്‍ അതാണ് ഫോളോ ചെയ്തത്. അതുകൊണ്ട് സാധാരണ കുറിയൊക്കെ തൊട്ട് ഒരു അമ്പലവാസിയെ പോലെ കാരക്ടറിനെ വെച്ചു.

അവിടെ എത്തി മമ്മൂട്ടിയെ കണ്ടപ്പോള്‍ ലുക്ക് കണ്ട് എനിക്ക് സഹിക്കാനായില്ല. ഞാന്‍ ജോഷിയോട് പറഞ്ഞു, ഇതല്ല കേട്ടോ ഞാന്‍ മനസില്‍ കണ്ടത് എന്ന്. അപ്പോള്‍ ജോഷിയും പറഞ്ഞു, ഇത് ശരിയാവില്ല എന്ന് തനിക്കും തോന്നിയിരുന്നു എന്ന്. അപ്പോള്‍ മമ്മൂട്ടിയും സമ്മതിച്ചു. ഇത് ശരിയാവില്ല എന്ന്. തനിക്കും തോന്നിയിരുന്നു, പിന്നെ ആദ്യ ദിവസം ഷൂട്ടിന് വന്നിട്ട് ഞാന്‍ ഉടക്കി എന്ന് വേണ്ട എന്ന് വെച്ചിട്ടാണെന്ന് മമ്മൂട്ടിയും പറഞ്ഞു. അങ്ങനെയാണ് ധ്രുവത്തിൽ ഇപ്പോൾ കാണുന്ന നരസിംഹ മന്നാടിയാര്‍ ഉണ്ടാവുന്നത് എന്നും എസ്. എന്‍ സ്വാമി പറഞ്ഞു.