കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞുള്ള വിരുന്നിൽ സിനിമാ ലോകത്തെ നിരവധി പേരാണ്  പങ്കെടുത്തത്. വിവാഹത്തിൽ നിറ സാന്നിധ്യമായി നടൻ ദിലീപും കുടുംബവും ഉണ്ടായിരുന്നു, ദിലീപിനെപ്പോലെ തന്നെ നടൻ സുരേഷ് ​ഗോപിയും കുടുംബ സമേതമാണ് വിവാഹത്തിന് എത്തിയത്. സുരേഷ് ​ഗോപിയും ജയറാമിന്റെ അടുത്ത സുഹൃത്താണ്, എന്നാൽ വിവാഹ​ വിരുന്നിൽ ഏവരും ശ്രദ്ധിച്ചത് നടി മഞ്ജു വാര്യരുടെ അഭാവമാണ്.

മഞ്ജു വാര്യരെ നടൻ  ജയറാമും കുടുംബവും മാളവികയുടെ വിവാഹത്തിന് ക്ഷണിച്ചില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജയറാമിന്റെ ഒരു കാലത്തെ ഹിറ്റ് സിനിമകളെടുത്ത് നോക്കിയാൽ അതിലെ നായിക മഞ്ജു വാര്യർ ആയിരുന്നു. ജയറാമും മഞ്ജുവും തമ്മിൽ ഇപ്പോൾ പഴയ സൗഹൃദമില്ലേ എന്നാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്. ഒരുപക്ഷെ മഞ്ജു വാര്യർ , ദിലീപും കുടുംബവും വരുന്നതിനാൽ ഇവർ തമ്മിൽ ഉള്ള കണ്ടുമുട്ടൽ ഒഴിവാക്കാൻ  മനപൂർവം വരാതിരുന്നതാവാം എന്നും ചില ആരാധകർ പറയുന്നുണ്ട്

മുൻപ്  സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ  വിവാഹത്തിനും മഞ്ജു  എത്തിയിരുന്നില്ല. അന്നും ദിലീപും  ഭാര്യ കാവ്യാ മാധവനും മക്കൾക്കുമൊപ്പം കുടുംബ സമേതമാണ് വിവാഹത്തിന് എത്തിയത്.  ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിനും സിനിമാ ലോകത്തെ വൻ താര നിര എത്തിയിരുന്നു. അന്നും മഞ്ജു വാരിയർ ആ ഒരു ആഘോഷ വേദിയിൽ നിന്നും മാറി നിന്നു. ജയറാം മഞ്ജു വാരിയർ കോംബോ പോലെ തന്നെ ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു സുരേഷ് ​ഗോപിയും മഞ്ജു വാര്യരും.എന്താണ് ഇതിന് കാരണം എന്നാണ് ആരാധകർ ചോദിക്കുന്നത്