നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടാണ് സംവിധായകൻ രംഗത്തെത്തിയത്.വഴക്ക് എന്ന ചിത്രം തിയേറ്റർ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാൻ താരം ശ്രമിക്കുന്നല്ലെന്നാണ് സനൽ കുമാർ ശശിധരന്റെ ആരോപണം. പണം മുടക്കാൻ തയാറായി വന്നയാൾ നഷ്ടം താങ്ങാൻ തയാറാണെങ്കിൽ ടോവിനോ എന്തിന് അതിൽ വേവലാതിപ്പെടുന്നു എന്നാണ്

ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജാണ് ടോവിനോ തനിക്ക് അയച്ചതെന്നും സനല്‍ കുറിക്കൂന്നു
വഴക്ക് ഫെസ്റ്റിവൽ സിനിമയാണെന്നും, അത് സാധാരണക്കാർക്ക് ഇഷ്ടപ്പെടില്ലെന്നുമാണ് ടോവിനോ  പറയുന്നത്. എന്നാൽ  ഈ  ആരോപണത്തിനെതിരെ നടൻ  ഇതുവരെ പ്രതികരിച്ചിട്ടില്ല. സനൽ കുമാർ ശശിധരന്റെ ഫേസ് ബുക്ക് പോസ്റ്റ തുടങ്ങുന്നത്  ഇങ്ങനെയാണ്. ടോവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു നിർമാണചെലവ്.

അൻപത് ശതമാനം പണം ടോവിനോയും അൻപത് ശതമാനം പണം എനിക്ക് കൂടി പങ്കാളിത്തമുള്ള നിർമാണ കമ്പനിയായ പാരറ്റ് മൌണ്ട് പിക്ച്ചേഴ്സും നിക്ഷേപിച്ചുകൊണ്ടാണ് ബജറ്റ് കണ്ടെത്തിയത്.
സിനിമ പൂർത്തിയായിക്കഴിഞ്ഞപ്പോൾ തടസങ്ങൾ തുടങ്ങി. സിനിമയുടെ റഫ് കട്ട് കണ്ട ഒരു പ്രശസ്തമായ ഫെസ്റ്റിവൽ തുടക്കത്തിൽ സിനിമ പ്രിമിയർ ചെയ്യാൻ താൽപ്പര്യമുണ്ട് ,എന്ന് പറഞ്ഞുകൊണ്ട് മെയിൽ അയച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ തീരുമാനം മാറ്റി.  പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് നിരവധി ഫെസ്റ്റിവലുകൾ “വഴക്ക്” തിരസ്കരിച്ചു , പിന്നീട് വഴക്ക് OTT റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തണമെന്ന് താൻ  ടോവിനോയോട് ആവശ്യപ്പെട്ടുവെന്നും  വഴക്ക് ഒരു ഫെസ്റ്റിവൽ സിനിമയാണെന്നും അത് സാധാരണ ജനങ്ങൾ ഇഷ്ടപ്പെടില്ല എന്നു൦  ടോവിനോയുടെ മറുപടി  സനൽ പറയുന്നുണ്ട്.