തലൈ നഗരം എന്ന ചിത്രം ഒരു മലയാള ചിത്രത്തിന്റെ റീമേക്കായിരുന്നു എന്ന കാര്യം അടുത്തിടെയാണ് താന്‍ അറിഞ്ഞത്  നടൻ സുന്ദര്‍ സി.പറയുന്നു, എന്റെ  അമ്മയ്ക്ക് വയസ് 92 ആണ് ഇപ്പോൾ. അമ്മ എന്നോട് പറഞ്ഞു ഇത് മോഹന്‍ലാലിന്റ അഭിമന്യു എന്ന സിനിമ അല്ലേ എന്ന്. തലൈ നഗരം എങ്ങനെയാണ് മോഹന്‍ ലാല്‍ സിനിമ ആകുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍, പോടാ.അതിലെ സീനുകളല്ലേ ഇതിൽ വരുന്നത് എന്ന് അമ്മ ചോദിച്ചു. എന്നാല്‍ അതിന്റെ സംവിധായകന്‍ ഇതേക്കുറിച്ചൊന്നും  പറഞ്ഞിരുന്നില്ല.

കാരണം ചിത്രത്തിന്റെ പ്രൊഡ്യൂസറും ലീഡും ഞാന്‍ തന്നെയായിരുന്നു. തനിക്ക് തന്നെ അദ്ദേഹം ആ ചിത്രത്തിന്റെ റൈറ്റ് വിട്ടു തന്നു. നാല് ദിവസം ഡിസ്‌കഷനും മറ്റും ഒക്കെയായി എന്തൊക്കെയോ സംസാരിച്ചിട്ടുണ്ട്. എന്നിട്ടും ഏത് സിനിമ ആണെന്ന് തനിക്ക്  അറിയില്ലായിരുന്നു. ആ സിനിമയുടെ പേര് എടുത്ത് വിക്കിപീഡിയയിൽ നോക്കിയപ്പോഴാണ് ഈ കഥ തന്നെയാണല്ലോ അത് എന്നും എനിക്ക് മനസിലാകുന്നത്.

ഈ സിനിമയുടെ റൈറ്റ് കൊടുത്ത് തെലുങ്കില്‍ വേറെ സിനിമയും എടുത്തിട്ടുണ്ട് എന്നും സുന്ദര്‍ സി പറയുന്നു. എനിക്ക് മലയാള സിനിമകള്‍ ഒത്തിരി ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോംബിനേഷനില്‍ വരുന്ന സിനിമകള്‍. എന്റെ ചില സിനിമകളില്‍ അവരുടെയൊക്കെ ചില സിനികമളുമായി സാമ്യവുമുണ്ട്. നീ ഇതില്‍ നിന്ന് എടുത്തു അല്ലേ എന്ന് പ്രിയദര്‍ശന്‍ തന്നെ എന്നോട് ചോദിക്കാറുമുണ്ട് എന്നും സുന്ദർ സി പറയുന്നു.