ജയറാം-പാര്‍വതി ദമ്പതിമാരുടെ മകള്‍ മാളവിക ജയറാം ഇന്ന് വിവാഹിതയായി,പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്, ജയറാമാണ് മകൾ മാളവികയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത് .
ശേഷം ആചാരപ്രകാരം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് വരൻ താലിക്കെട്ടിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു വരൻ നവനീതിന്റെ വേഷം. നിരവധി താരങ്ങളാണ് തലേദിവസം തന്നെ ഗുരുവായൂരിലേക്ക് എത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയിരുന്നു.വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആണ്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലഎന്നും നടൻ കൂട്ടിച്ചേർത്തു