പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകൻ ആണ്ഹിഷാം അബ്ദുള്‍ വഹാബ്       ഹിഷാം  നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഹൃദയം ഒരു വലിയ സിനിമ ആയതിനാല്‍ തന്നെ ഹിഷാമിന് കരിയറില്‍ വലിയ മാറ്റമാണ് അതിലൂടെ ഉണ്ടായത്.ഇപ്പോൾ ഗായകനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഹിഷാം കുറേ കാലമായി തന്റ സ്ട്രഗ്ലിംഗ് പിരീഡിലായിരുന്നു. അന്ന്ത ന്റെ സുഹൃത്തുക്കളുടെ സിനിമയില്‍ ഹിഷാം അവസരം ചോദിച്ചിരുന്നു

എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഹിഷാം. പക്ഷെ ഞാന്‍ ഹിഷാമിനെ കാണുന്ന സമയത്തെല്ലാം ഹിഷാം സ്ട്രഗ്‌ളിംഗ് ആണ്. അവന്റെ പാട്ടുകള്‍ ഇടയ്ക്ക് ഞാന്‍ പാടുകയും റെക്കോര്‍ഡ് ചെയ്യുന്നുമൊക്കെയുണ്ട്. ഒരു ദിവസം ഹിഷാം എന്നോട് പറഞ്ഞു, ചേട്ടാ, ചേട്ടന്റെ സിനിമകള്‍ എനിക്കല്ല, ഷാന്‍ ചേട്ടനാണ് കിട്ടുക എന്ന് എനിക്ക് അറിയാം. വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടേയെങ്കിലും നല്ല സിനിമകള്‍ ഉണ്ടെങ്കില്‍ എന്റെ കാര്യം കൂടി പറയണേ എന്ന്

ഇത് കേട്ടപ്പോള്‍ ആ സമയത്ത് എനിക്ക് ഉള്ളില്‍ നിന്ന് വല്ലാത്ത കുത്തലായിരുന്നു. ഇത് ദിവ്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ഷാനിനോട് സംസാരിക്കാന്‍. നോബിളും പറഞ്ഞു, ഷാനിനോട് സംസാരിക്കാന്‍. അങ്ങനെ ഷാനിനോട് കാര്യം പറഞ്ഞു. ആദ്യം ഷാനിന് മനസിലായില്ല, ഞാന്‍ എന്താണ് ഈ പറയുന്നതെന്ന്. കാരണം എല്ലാത്തിനും ഞങ്ങള്‍ ഒരുമിച്ചാണ് ഉണ്ടായിട്ടുള്ളത്. എന്നിട്ട് ഷാന്‍ പറഞ്ഞു, എടാ നീ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാം. നീ ചെയ്‌തോ എന്ന് പറഞ്ഞു,അങ്ങനെ, അടുത്ത ദിവസമാണ് ഹിഷാമിനോട് ഈ കാര്യം പറഞ്ഞത്, ഹിഷാമേ എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാന്‍ പറ്റുമോ എന്ന്. ഇത് കേട്ട് അവന്‍ പറഞ്ഞത്, പത്ത് വര്‍ഷമായി അവന്‍ ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ്. ഇപ്പോള്‍ അവനെ നോക്ക് അവന്‍ എവിടെയാ നില്‍ക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു