വെടിവഴിപാട് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ബോള്‍ഡ്‌നെസ്സിനെക്കുറിച്ചുമൊക്കെ നടി അനുമോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, സിഗരറ്റ് വലിക്കുന്നതും ബൈക്ക് ഓടിക്കുന്നതുമാണ് ബോള്‍ഡ്‌നെസ്സ് എന്ന് താന്‍ ഒരിക്കലും കരുതുന്നില്ലാ   ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്‌സ്പീരിയന്‍സുകളുമാണ്  തനിക്ക്  നല്‍കുന്നത്. മേഘരൂപന്‍ ആണ് തന്റെ ആദ്യത്തെ മലയാളം ചിത്രം. അത് വേറെ ഒരു രീതിയില്‍ എനിക്ക് സിനിമയെ പരിചയപ്പെടുത്തി തന്നു.

അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്. അതില്‍ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിന് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു.അങ്ങനെ ഓരോ എക്സ്പീരിയൻസ് ആയിരുന്നു ഓരോ സിനിമക്കും ലഭിച്ചത്, നടി എന്ന നിലയില്‍ പോപ്പുലാരിറ്റി തന്നത് വെടി വഴിപാട് എന്ന്  ചിത്രമാണ്. സെക്‌സ് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമായിരുന്നു ഇത്

ഈ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ തന്നെ അഭിനന്ദിച്ചു കൊണ്ടും മോശമായ രീതിയിലും ഒത്തിരി പ്രതികരണങ്ങള്‍ വന്നിരുന്നു. വെടിവഴിപാട് സിനിമയ്ക്ക് മുമ്പ്  എന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഒരു ലക്ഷത്തിന്റെ ഉള്ളില്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ 10 ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടി വഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരില്‍ ആള്‍ക്കാര്‍ നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസ്സേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത് അനുമോൾ പറയുന്നു