സോഷ്യൽ മീഡിയ്യിൽ ഒരുപാട്  വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമാണ് അനശ്വര രാജൻ. നടിയുടെ  ചില  ഫോട്ടോ ഷൂട്ടുകളും, വസ്ത്രധാരണ രീതിയുമാണ് ഈ  വിമർശനങ്ങൾക്ക് കാരണമായത്.  ചിലപ്പോഴൊക്കെ ഈ വിമർശങ്ങളും അതിരും കടന്നു വളരെ മോശമായ രീതിയിലുള്ള വ്യക്തി അധിക്ഷേപത്തിലേക്ക് വരെ എത്താറുണ്ട്, ഇപ്പോൾ തനിക്കെതിരെ വന്ന വിദ്വേഷ പ്രചരണത്തെക്കുറിച്ച് അന്വശ്വര തുറന്നു പറയുകയാണ്. ആളുകള്‍ക്ക് താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നിയതു കൊണ്ടാവാം, ഇല്ലെങ്കില്‍ ഷോര്‍സ് ഇട്ട പ്രശ്‌നമാവാം ഇതിന് കാരണം

അത് തന്റെ സിനിമയെ വരെ  കുറ്റം പറഞ്ഞുആളുകള്‍,കൂടാതെ അത് തന്റെ കോണ്‍ഫിഡന്‍സിനെ  വരെ ബാധിച്ചു, ആള്‍ക്കാര്‍ വല്ലാതെ നെഗറ്റീവ് പറഞ്ഞത് ഒരു സമയത്ത്  തന്റെ കോണ്‍ഫിഡന്‍സ് ലെവലിനെ വല്ലാതെ ബാധിച്ചിരുന്നു. . തന്നോട് ഹേറ്റ് വരുന്നത് തനിക്ക് പ്രശ്‌നമില്ല. എന്നാൽ അത്  ത്ന്റെ സിനിമയെക്കൂടി ബാധിക്കാന്‍ തുടങ്ങി, അനശ്വര പറയുന്നു

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷമാണ് അത്തരത്തില്‍ ഹേറ്റ് വന്നതെന്നാണ് താൻ  കരുതുന്നത്. എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ പെട്ടെന്ന് വിചാരിച്ചതിനേക്കാള്‍ മേലെ എത്തുമ്പോള്‍ അവര്‍ക്ക് നമ്മള്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുന്നത് ,  ഒരാളെ സിനിമയും പാട്ടും ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് പിന്നീട് അവര്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുമ്പോള്‍ വലിച്ച് താഴെ ഇടുന്നതുമാകാം. തനിക്ക് ഹേറ്റ് വരാനുള്ള ഒരു കാരണം ഇന്റര്‍വ്യൂസ് ആണ്. തനിക്ക്  തന്നെ  ആ  പഴയ ഇന്റര്‍വ്യൂസ് ഒന്നും കണ്ടിരിക്കാന്‍ പറ്റില്ല. കാരണം ഭയങ്കര ക്രിഞ്ച് ആണ്  അനശ്വര പറയുന്നു