മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. മറവി രോഗമായ പാർക്കിൻസൺസ് ബാധിച്ചു കഴിഞ്ഞ ദിവസം  വൈകുന്നേമാണ് മരണപ്പെട്ടത്. നാടകത്തിൽ നിന്നുമാണ് നടി മലയാള സിനിമയിലേക്ക് എത്തിയത്, തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ,ഉണര്‍ത്തു പാട്ടായിരുന്നു നടിയുടെ  ആദ്യചിത്രം,എന്നാൽ ആ ചിത്രം റിലീസ് ആയില്ല, ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിയിലാണ്പ്രാ ധാന്യമുള്ള ഒരു വേഷം നടിക്ക് ലഭിച്ചിരുന്നത്

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി പിന്നീട്  ടെലിവിഷൻ പരമ്പരകളിലോ, സിനിമയിലോ കനകലതയെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച്‌ ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കനകലത. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു,

ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കനകലതയിൽ കണ്ടു തുടങ്ങിയതെന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ കനകലതയുടെ സഹോദരി വിജയമ്മ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചു പൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദ രോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. ഉറക്കം കുറഞ്ഞതു കൊണ്ടുള്ള അസ്വസ്ഥത കൂടി വന്നപ്പോൾ   സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് മനസ്സിലാക്കി എംആര്‍എ സ്‌കാനിങ് നടത്തി തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തി.  ഇന്‍ഡസ്ട്രിയില്‍ കുറച്ചു പേര്‍ക്ക് മാത്രമേ കനകലതയുടെ രോഗാവസ്ഥയെക്കുറിച്ച്‌ അറിയുമായിരുന്നുള്ളൂഎന്നും സഹോദരി പറഞ്ഞിരുന്നു