സിനിമാ നിർമാണ രം​ഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് നടൻ പൃഥ്‌വിരാജിന്റെ ഭാര്യയും സിനിമാ നിർമാതാവും കൂടിയായ സുപ്രിയ മേനോൻ, സ്ത്രീ പ്രൊഡ്യൂസർമാർ കുറച്ച് പേർ ഉണ്ടെങ്കിലും ഞങ്ങൾ ആദ്യ ചോയ്സാണോ. ഒരു പക്ഷെ പൃഥിരാജ് പ്രൊഡക്ഷൻസ് ആദ്യ ചോയ്സ് ആയിരിക്കും. കാരണം നല്ല കഥയാണെങ്കിൽ പൃഥിരാജ് അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് അവർ കരുതും. ഈ ഇൻഡസ്ട്രി ഭരിക്കുന്നത് വർഷങ്ങളായി ഇവിടെയുള്ള പുരുഷൻമാരാണ് സുപ്രിയ പറയുന്നു

ആളുകളുടെ സങ്കൽപ്പത്തിലുള്ള പ്രൊഡ്യൂസർ ആവേശത്തിലെ രം​ഗണ്ണനെ  പോലെ വെള്ളയും വെള്ളയും ധരിച്ച് ,ബാ​ഗുമായി വരുന്ന ആളാണെന്നും സുപ്രിയ  തമാശയോടെ പറയുന്നു, ഇപ്പോൾ കാലം മാറിയിരിക്കുന്നു. എല്ലാവരും എന്നെ മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ അവരുടെ അടുത്ത് നിന്നും മാറുമ്പോൾ എന്നെ ശപിക്കുന്നുണ്ടാകു൦ , എനിക്ക് മികച്ച ഒരു ടീമുണ്ട്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് സന്തോഷമാണ്.

എനിക്ക് അർഹമായ ബഹുമാനം അവർ തരുന്നുണ്ട്. അവർക്ക് അർഹമായ ബഹുമാനം ഞാനും കൊടുക്കുന്നു, നിർമാണ രം​ഗത്തെ അധികാര തന്ത്രങ്ങളും മറ്റും താൻ മനസിലാക്കിക്കൊണ്ടിരിക്കുക ആ ണെന്നും സുപ്രിയ മേനോൻ പറഞ്ഞു,കലയെ താൻ ​ഗൗരവമായി കണ്ടിരുന്നില്ലെന്ന് സുപ്രിയ മേനോൻ തുറന്ന് പറഞ്ഞു. സിനിമയുടെ ബിസിനസിനെക്കുറിച്ച് അറിയാമായിരുന്നു. പക്ഷെ ഇങ്ങോട്ടേക്ക് മാറിയപ്പോൾ ഈ പ്രൊഫഷൻ എത്ര ബു​ദ്ധിമുട്ടുള്ളതാണെന്ന് മനസിലാക്കിയെന്നും സുപ്രിയ മേനോൻ വ്യക്തമാക്കി.