സായ് പല്ലവിയുടെ പിറന്നാള്‍ ആണ് ഇന്ന് ,എന്നാല്‍ ആദ്യമായി പ്രേമത്തില്‍ അഭിനയിക്കാന്‍ അല്‍ഫോന്‍സ് പുത്രന്‍ വിളിച്ച സമയത്ത് നടിക്ക് അത് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സായി പല്ലവി തന്നെ പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ ഇപ്പോൾ സായ്‌ പല്ലവിയുടെ ആ  വാക്കുകള്‍ വീണ്ടും വൈറലാകുകയാണ് ,  പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ നടിയാണ് സായി പല്ലവി. അതിന് മുമ്പ് സായി പല്ലവി രണ്ട് തമിഴ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടിട്ടാണ്‌ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സായി പല്ലവിയെ പ്രേമത്തിലേക്ക് കാസ്റ്റ് ചെയ്യ്തത്, ചിത്രത്തിൽ  അഭിനയിക്കാനായി അല്‍ഫോന്‍സ്  നിരന്തരമായി വിളിച്ചപ്പോള്‍ ഇദ്ദേഹം ഒരു സ്‌റ്റോക്കര്‍ ആണെന്നാണ് ആദ്യം വിചാചരിച്ചത്

അല്‍ഫോന്‍സ് ഒരു മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി സായ് പല്ലവിയുമായി ഫേസ്ബുക്കില്‍ കോണ്‍ടാക്ട് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അത് വെറുതെ തന്നെ   പറ്റിക്കുന്നതാണെന്ന് കരുതി താൻ അത് കാര്യമായിട്ട് എടുത്തില്ല. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മെസേജ് അയച്ചു. ആ നമ്പറിൽ നിന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് അമ്മയോട് പറഞ്ഞു എന്നും. പക്ഷെ അല്‍ഫോന്‍സ് വീണ്ടും വിളിച്ചു തുടങ്ങി. ഈ സമയം പൊലീസില്‍ പരാതി നല്‍കിയാലോ എന്ന് വരെ താൻ  ചിന്തിച്ചിരുന്നു എന്നും സായി പല്ലവി പറയുകയാണ്. അവസാനം അല്‍ഫോന്‍സ് തന്നെക്കുറിച്ച് വിക്കി പീഡിയയില്‍ തിരയാനായി സായ് പല്ലവിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് ആരാണെന്ന് തനിക്ക് മനസിലായത് നടി പറയുന്നു