വളരെ കുറഞ്ഞ കാലം കൊണ്ട് നിരവധി ശ്രദ്ധേയമായ  സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആനി  ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ്,സംവിധായകന്‍ ഷാജി കൈലാസുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ആനി അഭിനയം ഉപേക്ഷിച്ചത്.ഇപ്പോൾ തന്റെ അമ്മയെ കുറിച്ച് ആനി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്, അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്‌തത്, തനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല

അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും തനിക്കതിന്  സാധിക്കില്ലെന്ന് അറിയാം. പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും തന്റെ ജീവിത്തില്‍ ഇല്ല, എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് തനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. തന്റെ നഷ്ടം  ജീവിതത്തില്‍  തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്

സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം താൻ  അധികം അറിയാത്തതിന് കാരണംഏട്ടന്റെ   അമ്മയെ കിട്ടിയത് കൊണ്ടാണെന്നും  ആനി  പറയുന്നു. സ്വന്തം  അമ്മ എങ്ങനെയാണോ  അതുപോലെ തന്നെ ആയിരുന്നു ഭർത്താവിന്റെ  അമ്മയും. തന്റെ  മൂന്നു പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ  അമ്മയാണ്. സ്വന്തത്തെ  അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ  ചെയ്തു തരും അതെല്ലാം ഏട്ടന്റെ   അമ്മ  ചെയ്തു തന്നു.പക്ഷെ ആ  അമ്മയും തന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞാലും തന്റെ ഹൃദയമിടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് തനിക്ക് പറയാനുള്ളത് ആനി പറയുന്നു