നടി ബീന  കുമ്പളങ്ങിഅനുഭവിച്ചു  കൊണ്ടിരുന്ന ജീവിത  പ്രതിസന്ധികളെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നത് ഈയടുത്തിടെയാണ്, നടിയുടെ സഹോദരിയും സഹോദരിയുടെ ഭർത്താവും സ്വന്തം വീട് കൈക്കലാക്കി ഇവരെ പുറത്താക്കുകയാണുണ്ടായത്, താര സം​ഘടനയായ ‘അമ്മ നടിക്ക് വീട് വെച്ച് നൽകിയിരുന്നു. ഈ വീടാണ് സഹോദരിയും ഭർത്താവും കൈക്കാലാക്കിയത്  . വീട്ടിൽ നിന്ന് പുറത്തായതിനെ തുടർന്ന് ബീന അനാഥ മന്ദിരത്തിലായിരുന്നു. എന്നാൽ ബീന  കുമ്പളങ്ങിയെ സഹായിക്കാൻ ഒരു പ്രമുഖതാരം തയാറായിട്ടുണ്ടെന്നും ബീന അനാഥാ  മന്ദിരത്തിലല്ലെന്നു൦  സംവീധായാകാനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് പറയുന്നു

ബീനയിപ്പോൾ അനാഥ മന്ദിരത്തിൽ നിന്നും മാറി, രണ്ടാഴ്ചയായി സ്വന്തം വീട്ടിൽ ത്തന്നെയാണ്. സഹോദരിയും ഭർത്താവും പോലീസിന്റെ നിർദേശപ്രകാരം അവിടെ നിന്നും മാറുകയായിരുന്നു എന്നും ശാന്തിവിള പറയുന്നു, കുമ്പളങ്ങി ബീനയെ സഹായിക്കാൻ ഒരു പ്രമുഖ നടി തയ്യാറായെന്നും . എന്നാൽ  ഈ നടിയുടെ പേര് പറയാൻ ശാന്തിവിള ദിനേശ് തയ്യാറായിട്ടില്ല. നടി നൽകിയ തുക നൽകാൻ കുമ്പളങ്ങി ബീനയെ
ബീനയെ വിളിച്ചപ്പോഴാണ് അവർ അനാഥ മന്ദിരത്തിൽ നിന്ന് പോയി എന്നറിയുന്നത്

രണ്ടാഴ്ചയായി ബീന വീട്ടിലുണ്ട് . എന്നാൽ   കയറി താമസിക്കാൻ പറ്റുന്നില്ല. വീട് പണി സ്പോൺസർ ചെയ്ത മാധ്യമ സ്ഥാപനവും കോൺ‌ട്രാക്‌ടറും തമ്മിൽ തെറ്റിഎന്നും  ബാക്കി വർക്ക് ചെയ്യാതെ കോൺട്രാക്ടർ പോയി എന്നും ബീനക്ക്  വീട്ടിൽ കയറി താമസിക്കാൻ ഇനിയും കുറേ കാശ് വേണമെന്നും ശാന്തിവിള അറിയിക്കുന്നുണ്ട്, എന്നാൽ ഈ പറഞ്ഞത് ഒരു പരാതിപോലെയല്ല ,  താര സംഘടന യോടും  മാധ്യമം പത്രത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട് എന്നും,  ‌കുറച്ച് കാശ് മുടക്കിയാലേ വീട്ടിൽ കയറി താമസിക്കാൻ പറ്റൂയെന്ന് ബീന കുമ്പളങ്ങി  പറഞ്ഞു.  ശാന്തിവിള പറയുന്നുണ്ട്. ഇതിനുശേഷമാണ് ബീന കുമ്പളങ്ങിയെ സഹായിക്കാൻ തയാറായ നടിയെപ്പറ്റി ശാന്തിവിള  പറയുന്നത്. ബീന കുമ്പളങ്ങിക്ക് നൽകാൻ കുറച്ച പണം അവർ തന്നതായും ശാന്തിവിള വ്യക്തമാക്കി.  താൻ ആ  നടിയുടെ നമ്പർ ബീനക്ക്  കൊടുത്തുവെന്നും   കാശ്  തന്ന നടിയെ വിളിച്ചേക്കെന്ന് പറഞ്ഞെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.