പെരുമാനിയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താന്‍ തന്റെ ഭാര്യയെ സിനിമാ സെറ്റുകളില്‍ കൊണ്ട് പോകാറില്ല  വിനയ് ഫോര്‍ട്ട് പറയുന്നു , അതിന് വ്യക്തമായി കാരണം പറഞ്ഞു നടൻ. നമ്മള്‍ സിനിമയുമായി ബന്ധപ്പെട്ട ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. കാരണം അവര്‍ ബോറടിച്ച് ഒരു വഴിയാകും

ഈ സിനിമ കണ്ടോ അങ്ങനെ അതിനെക്കുറിച്ച് മാത്രമായിരിക്കും നമ്മള്‍ അവരോടു  സംസാരിക്കുക. നമ്മുടെ കൂടെ ഉള്ള ആളുകളുടെ  വിധിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സാധ്യതയുള്ള സ്ഥലത്തേക്ക് ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടു വരാറില്ല ,അവരാരും എന്റെ ഒരു സെറ്റ് കണ്ടിട്ടില്ല.  ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്.ഞങ്ങള്‍ രണ്ട് സിനിമാക്കാര്‍ കൂടി യാത്ര ചെയ്തു എന്ന് വിചാരിച്ചോളൂ. കൂടെ ഭാര്യയും കുട്ടികളുമുണ്ടെങ്കില്‍ നമ്മള്‍ അവരെ സിനിമാക്കഥ പറഞ്ഞ് അവരെ ബോറടിപ്പിക്കും നടൻ പറഞ്ഞു

അതേസമയം വളരെ ചെറിയ ബഡ്ജറ്റില്‍ വലിയ മാര്‍ക്കറ്റിംഗ് ഒന്നുമില്ലാതെ ഇറങ്ങി തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച ചിത്രമായിരുന്നു വിനയ് ഫോര്‍ട്ട് അവസാനം അഭിനയിച്ച ആട്ടം.  ഇപ്പോഴിതാ അപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്ത മജുവിന്റെ അടുത്ത ചിത്രമായ പെരുമാനിയിലാണ് വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ അതിന്റെ പ്രമോഷന്‍ പരിപാടികളും സജീവമായി തന്നെ ഇപ്പോൾ നടക്കുകയാണ്.