പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടർബോ, ഇപ്പോൾ ചിത്രത്തിന്റെ  റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ, മുൻപ്  ജൂണിലായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് എന്നാൽ അതിലും വേഗത്തിൽ ടർബോ ജോസ് പ്രേക്ഷകരെ കാണാൻ എത്തുന്നു, മെയ് 23 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.  ഇക്കാര്യം മമ്മൂട്ടി കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജോൺ പതിമൂന്നിന് നിന്നും മാറി മെയ് 23 എന്ന  ഡേറ്റ് തിരഞ്ഞെടുത്തതിന് ടര്‍ബോ അണിയറക്കാര്‍ക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് പറയപെടുന്നത്

മെയ് അവസാനം ചിത്രത്തിന് ഫ്രീ റണ്‍ ലഭിക്കും കാരണം ആ സമയം  വലിയ റിലീസുകള്‍ ഒന്നും  ഇല്ല അത്  ടര്‍ബോയ്ക്ക് അനുകൂല ഘടകമാണന്നാണ് പറയുന്നത്, നേരത്തെ  ജൂൺ 13 എന്നത് കമലഹാസന്റെ  ഇന്ത്യന്‍ 2, പ്രഭാസിന്‍റെ കല്‍ക്കി  തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ,അതിനാല്‍ അത്തരം ക്ലാഷുകള്‍ ഇല്ലാതെ ഫ്രീ റണ്‍ ലഭിക്കുന്നതിന് വേണ്ടിയാണ്  മമ്മൂട്ടിക്കമ്പനി ഇങ്ങനെ  ഉദ്ദേശിക്കുന്നത്

വിദേശത്തും മലയാള സിനിമയ്ക്ക് ഇപ്പോൾ പ്രേക്ഷകരുണ്ട്. വന്‍ പടങ്ങളുമായി ക്ലാഷ് റിലീസ് ചെയ്താന്‍ സാധ്യത മുന്നില്‍ കണ്ടാണ് ടര്‍ബോ റിലീസ് നേരത്തെയാക്കിയത് എന്ന് പറയുന്നുണ്ട്. കൂടാതെ ജൂൺ എന്ന് പറയുന്നത് മഴക്കാലം തുടങ്ങുന്ന മാസം കൂടി, ഇതെല്ലം മുന്കണ്ടു കൊണ്ടായിരിക്കണം സിനിമ റിലീസ് വേഗത്തിലാക്കിയത് എന്നും ചർച്ച ഉണ്ട്, വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. അതേസമയം, ടർബോയുടെ ‍ഡബ്ബിം​ഗ് വർക്കുകൾ ഇതിനോടകം  ആരംഭിച്ചു കഴിഞ്ഞു