അന്താരാഷ്ട്ര ഡാന്‍സ് ദിനം എന്ന ഹാഷ്ടാഗോട് കൂടി നടി കീർത്തി സുരേഷ് തനറെ   ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എല്ലാദിവസവും ചെയ്യുന്നതാണ്. പക്ഷെ ഇന്ന് കുറച്ചു കൂടി വ്യക്തമായി ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകികൊണ്ട് ആണ് ഈ  ചിത്രങ്ങൾ  നടി പങ്കുവെച്ചത്.നടിയുടെ കൈയ്യില്‍ ഇരിക്കുന്നത് സ്‌ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണ് ഇപ്പോൾ  ആരാധകര്‍ ശ്രെദ്ധയോടെ നോക്കി കാണുന്നത്,

സ്‌ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണോ  കീർത്തിയുടെ കൈയിൽ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.എന്നാല്‍ ഫോണ്‍ പൊട്ടിയതല്ല, ഫോണ്‍ കവറിന്റെ ഡിസൈന്‍ അങ്ങനെ ആണെന്നാണ് മറ്റൊരു ആരാധകന്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. എന്നാൽ പക്ഷെ ഫോട്ടോ എടുത്തപ്പോള്‍ അങ്ങനെ സംഭവിച്ചതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിൽ  ആരൊക്കെ ഫോട്ടോ സൂം ചെയ്ത് നോക്കിയവരുണ്ടെന്നാണ് ഒരാള്‍ കമെന്റിലൂടെ  ചോദിച്ചിരിക്കുന്നത്

എന്നാൽ ചിലര്‍ ഡാന്‍സ് ക്ലബില്‍ നിന്നുള്ള കീർത്തി സുരേഷിന്റെ ഫോട്ടോസിന് വിമർശനവുമായി എത്തുന്നുണ്ട്. നിഷ്‌കളങ്കത  കീര്‍ത്തി സുരേഷിനെ  നഷ്ടപ്പെട്ടുവെന്നാണ് ചിലർ  കമന്റുകളിലൂടെ  പറയുന്നത്. ബാലതാരമായാണ് കീർത്തി മലയാള സിനിമയിൽ എത്തിയത്. കുബേരൻ, അച്ഛനെ ആണെനിക്കിഷ്ട്ടം തുടങ്ങിയ ചിത്രങ്ങളിൽ ആണ് എന്നാൽ ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് നായിക ആയി നടി അരങ്ങേറിയത്, തുടര്‍ന്ന് പെട്ടെന്ന് തന്നെ തമിഴിലേക്കും ചേക്കേറിയ നടി പെട്ടെന്ന് തന്നെ കരിയറില്‍ വളർച്ച നേടിയെടുത്തു.