ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും, നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ്  മമ്മൂട്ടിസോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. റിലീസാകാൻ ഒരുങ്ങുന്ന ബസൂക്കയിലേതാണ് ഈ ലുക്ക്. ഇങ്ങനെയൊക്കെയുള്ള ലുക്കിൽ കൂടി മമ്മൂട്ടി ഓരോ ആരാധകരെയും അത്ഭുതപെടുത്തുകയാണ്. 73 കടന്ന മമ്മൂട്ടി  ഓരോ ദിവസവും വ്യത്യസ്ത ലുക്കില്‍ എത്തുമ്പോഴും ആരാധകർ ചോദിക്കുന്നത് ഇക്കാ നിങ്ങൾ ഇതെന്തു ഭാവിച്ചാണെന്നാണ്.

സ്റ്റൈലിഷ് ലുക്കിൽ ചിത്രം പങ്കുവച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.  റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്തായാലും ചിത്രം പങ്കുവച്ചതോടെ ലൈക്കുകളും കമന്റുകളും നിറയുകയാണ് ഈ ചിത്രത്തിന്, വിജയ് യേശുദാസ്, ജയസൂര്യ, പേര്‍ളി മാണി, ശ്വേത മേനോന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങളും  മെഗാസ്റ്റാറിന്റെ ഈ പുതിയ ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്.

മമ്മൂത്തീ എന്നാണ് ‘ ഈ ചിത്രത്തിന്  നടൻ ജയ സൂര്യ കമന്റ് ചെയ്തിരിക്കുന്നത്, എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്? ഏഹ്’ എന്നാണ് പേര്‍ളി മാണിയുടെ ഡയലോഗ്,അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാൻപോകുന്ന  സിനിമ.   മലയാളസിനിമയിലെ ഇനിയുമൊരു വിജയാഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ്  ടർബോ.