തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുന്ന നവ്യ നായരുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറൽ ആയത്,പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലറ്റിൽ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നൽകിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് ഈ വീഡിയോ. എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലെ മനസിലാക്കുക. എനിക്ക് ഒരു മകനേ ഉള്ളു. ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ നിങൾ ഊഹിച്ച് എഴുതരുത്.

വിക്കീപീഡിയയിൽ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ.  ഞാൻ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതിൽ എഴുതിയിട്ടുണ്ട്. അതുവേണങ്കിൽ ഞാൻ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല, എനിക്കില്ലാത്ത കുട്ടിയായതു കൊണ്ടാണ്. താന്‍ തമാശപോലെ പറഞ്ഞെന്നേയുള്ളു. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നവ്യ നായര്‍ പറയുന്നു.

ഈ വീഡിയോയിൽ നടിയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ കമന്റ് ചെയുന്നുണ്ട്, ഇതൊക്കെ ശരിക്കും ആഭാസമാണ്. നവ്യ നായരെ പോലൊരു നടിയുടെ വിവരങ്ങള്‍ എടുക്കാന്‍ എത്ര എളുപ്പമാണ്. അവരെ അതിഥിയായി പങ്കെടുപ്പിക്കുന്ന പരിപാടിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഒന്ന് അവരെ പറ്റിയുള്ള ഇന്‍ഫര്‍മേഷന്‍ ശരിയാണോ എന്ന് പരിശോധിക്കുക. 10 മിനിറ്റ് കൊണ്ട് പോലും കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളെ ഉള്ളൂ. കുട്ടിയുടെ കാര്യത്തില്‍ പോലും ഇത്തരം പൊട്ടത്തരം എഴുതുന്നവരുടെ പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെയാണ് കമന്റുകൾ