ഇപ്പോൾ മമ്മൂട്ടി ടർബോയുടെ പ്രൊമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് , പരിപാടിയിൽ തന്റെ ഏറ്റവും വലിയ ഹാപ്പിനെസിനെ പറ്റി മമ്മൂട്ടി  തുറന്ന് പറഞ്ഞപ്പോൾ വലിയ കരഘോഷമാണുയർന്നത്. കൂളിംങ് ഗ്ലാസും കാറും ഒന്നുമല്ല തന്റെ ഹാപ്പിനെസ്സ് , ഇതൊന്നുമില്ലെങ്കിലും സിനിമയാണ് ഹാപ്പിനെസെന്നാണ് മമ്മൂട്ടി  പറയുന്നത്. കൂളിംഗ് ഗ്ലാസും കാറുമൊക്കെ ഈ സിനിമ കൊണ്ടുതന്നതല്ലേ, എന്നും  മമ്മൂട്ടി വ്യക്തമാക്കി. എന്തായാലും ആരാധകരെ ആവേശം കൊള്ളിച്ച് ടര്‍ബോ സിനിമ പ്രൊമോഷനായി മമ്മൂട്ടി ഖത്തറിലെത്തിയതിന്റെ വീഡിയോയും ഇപ്പോൾ  സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്

അതേസമയം ടർബോയെകുറിച്ചും മമ്മൂട്ടി പറയുന്നു, ഇത് മാസ് സിനിമയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോദ്ധ്യമായിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു  സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട്. മാസിനും ക്ലാസിനും ഇത് രണ്ടും അല്ലാത്ത ആളുകൾക്കും, സാധാരണക്കാർക്കും പാമരനും പണ്ഡിതനുമൊക്കെ കാണാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആർക്കൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റില്ല. ആളുകൾ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്.

അതിന്റെയൊരു സന്തോഷവും പേടിയുമൊക്കെയുണ്ട്. എന്തേലുമാകട്ടെ, പടം ഇറങ്ങാൻ പോകുവല്ലേ. സാധനം കൈയിൽ നിന്ന് പോയി. അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞുവെന്നാണ് നടൻ പറയുന്നത് , അതുപോലെ നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുന്നു. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂ എന്ന് മമ്മൂട്ടി പറഞ്ഞു