തമിഴിലെ മുൻനിര താരങ്ങളെയും സംവിധായകരെയും,പരാമർശിച്ചു കൊണ്ട് നിരവധി ആരോപണങ്ങളാണ് ഗായിക സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ച് കൊണ്ടിരിക്കുന്നത്, അതുപോലെമുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ സുചിത്രയെ കുറിച്ച് നടി കസ്തുരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. എന്നാൽ പ്രശ്‌നങ്ങൾ ശരിക്കും ഉള്ളത് സുചിത്രയ്ക്കാണ്, അതിനാൽ നിലവില്‍ സുചിത്രയ്ക്ക് വൈദ്യസഹായമോ,മാനസിക പിന്തുണയോ ആവശ്യമാണ് നടി പറയുന്നു

മറ്റുള്ളവര്‍ക്കെതിരായ അവളുടെ ആരോപണങ്ങള്‍ക്കപ്പുറം, തകര്‍ന്നൊരു ആത്മാവ് സഹായത്തിനായി നിലവിളിക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്. സുചിത്രയ്ക്ക് അടിയന്തിര സഹായം ആവശ്യമാണ്. അവള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അല്ലെങ്കില്‍ മാനസിക സഹായം ആവശ്യമാണ്. ആവലാതികള്‍ തുറന്നുപറയാന്‍ പറ്റിയ ആളെ കിട്ടിയില്ല, അതുകൊണ്ട് തന്നെ ഞാന്‍ അവരെ മാനസിക രോഗി എന്ന് വിളിക്കില്ല, സങ്കടങ്ങള്‍ തുറന്ന് പറയാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്കുള്ള വഴി കാണിക്കാനും അവള്‍ക്ക് പങ്കാളിയില്ല

അതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്, കാര്‍ത്തിക് കുമാറിനെ സുചിത്ര വിവാഹം കഴിക്കുമ്പോള്‍, സുചിത്രയ്ക്ക് അമ്മയോ അച്ഛനോ ഇല്ലായിരുന്നു. അവളുടെ മാതാപിതാക്കള്‍ ഇരുവരും ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷമാണ് ഗായികയുടെ കുടുംബം പലതരം പ്രശ്നത്തിലൂടെ കടന്ന് പോയത്. ഈ പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ സ്വന്തം ജീവന്‍ എടുക്കുന്ന ഘട്ടത്തിലേക്ക് വരെ സുചിത്ര പോയിരുന്നു, ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും വഴികാട്ടാനും സുചിത്രയ്ക്ക് യോഗ്യനായ ആളില്ല കസ്തൂരി പറയുന്നു