29 വർഷങ്ങൾക്ക് മുന്നേ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നതിന്റെ ഓർമ്മകൾ ഒരു ചിത്രം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു ഭാവന. എന്നാൽ ആ ചിത്രത്തിൽ ഭാവനയുടെയും സംവിധായകൻ കമലിന്റേയും പുറകിലായി നടൻ ഷൈൻ ടോം ചാക്കോ നിൽക്കുന്നതും കാണാം.ഇതെങ്ങനെ സംഭവിച്ചു എന്ന പ്രേക്ഷകരുടെ സംശയത്തിന്റെ മറുപടി ഇതാണ്.
രണ്ടായിരത്തോടുകൂടിയാണ് സിനിമ രംഗത്തേക്ക് ഷൈൻ ടോം ചാക്കോ എത്തുന്നത്. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഏകദേശം 10 വർഷത്തോളം ഷൈൻ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ജോലി നോക്കുമ്പോളാണ് 2002 നമ്മൾ എന്ന ചിത്രം പുറത്തിറങ്ങുന്നത്.ഈ ചിത്രത്തിൽ ബസിൽ ഇരിക്കുന്നൊരാളായും ഷൈൻ ഒരു സീനിൽ വന്നിട്ടുണ്ടായിരുന്നു.ഇതാണ് ഭാവന പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഷൈൻ വരാനുള്ള കാരണം.
2011 പുറത്തിറങ്ങിയ സിനിമ ഗദ്ധാമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ഷൈൻ ടോം ചാക്കോ എത്തുന്നത്.എന്നാൽ 2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതിനുശേഷം സ്റ്റൈൽ കമ്മാട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സജീവമായി സിനിമയിൽ.