ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ തമിഴിലും ശ്രദ്ധേയയായി. ശരണ്യ മാത്രമല്ല ശരണ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, ഇപ്പോൾ ശരണ്യയുടെ ഭർത്താവ് ഡോക്ടർ അരവിന്ദ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്,

അരവിന്ദിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്.

‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്.. ഇടയ്ക്കു ഞാൻ ഇവിടെ കോമഡി ആയി മോനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..’ ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ?” എന്ന്. ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തൽ… ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്

നര്‍ത്തകരായ മോഹനൻ്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ശരണ്യ വിട്ടുനിൽക്കുകയാണ്. എന്നാൽ നൃത്തരംഗത്ത് നടി സജീവ സാന്നിധ്യമാണ്. അടുത്തിടെ നടി നടത്തിയ ഫോട്ടോഷൂട്ടുകളും മറ്റും സൈബറിടത്തിൽ വൈറലായി മാറിയിരുന്നു.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. അരവിന്ദ് വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ്. ഇരുവർക്കും രണ്ടുമക്കളാണ്. ശരണ്യയെ വിവാഹം ചെയ്തതോടെ ഡോ അരവിന്ദിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സിനെ ലഭിച്ചിരുന്നു.