‘പൊന്നിയൻ സെൽവൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഐശ്വര്യ റായിയുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തു വിട്ടു. പഴവൂർ ദേശത്തിലെ റാണിയായ നന്ദിനി എന്ന കഥാപാത്രം ആണ് ഐശ്വര്യ ചെയ്യുന്നത്, തമിഴിൽ  12  വര്ഷത്തിനു ശേഷം ഐശ്വര്യ ചെയുന്ന ആദ്യ തമിഴ് ചിത്രമാണ് ഇത്. മണിരത്നം എന്ന അതുല്യ സംവിധായകന്റെ സ്വപ്‍ന ചിത്രമാണ് പൊന്നിയൻ സെൽവൻ. മണിരത്നം ചിത്രം എന്ന് കേട്ടാൽ ഇന്നും പ്രേക്ഷകർക്ക്‌ വളരെ പ്രധാന്യം തന്നെയാണ്. ചിത്രത്തിൽ ഐശ്വര്യ ഡബിൾ റോളിൽ ആണ് എത്തുന്നത്. താരത്തിന്റെ ‘ഫന്നെ ഖാൻ’എന്ന ഹിന്ദി ചിത്രത്തിന് രണ്ടു വര്ഷം കഴിഞ്ഞാണ് ഇപ്പോൾ ഈ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്തിരൻ എന്ന തമിഴ് ചിത്രം ആയിരുന്നു ഐശ്വര്യ അവസാനം അഭിനയിച്ച അവസാന തമിഴ് ചിത്രം.


ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും എന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ കാർത്തിയുടെ വന്തിയ തേവൻ എന്ന കഥാപാത്രത്തിന്റെയും, ആദ്യത്യ എന്ന കരികാലനായി വിക്രമിന്റെയും ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്തകര്. കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇതിൽ രാജ രാജ ചോളനെ പ്രതിപാദിക്കുന്ന രീതിയിൽ ആണ് നോവൽ. ഈ മഹത്തായ ചരിത്ര നോവൽ സിനിമയാക്കുമ്പോൾ മണിരത്നം ഗംഭീര കാസ്റ്റിങ് ആണ് നൽകിയിരിക്കുന്നത്.

ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തിക്, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്, ലാൽ, പാർത്ഥിപൻ,റിയാസ് ഖാൻ, റാഷി ഖന്ന, സത്യരാജ്, ജയറാം, കിഷോർ, പ്രകാശ് രാജ്, അമല പോൾ, പ്രഭു എന്നി വമ്പൻ താര നിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംഗീതം എ ആർ റഹുമാൻ . അഞ്ചു ഭാഗങ്ങൾ ഉള്ള ഈ നോവൽ  ചുരുക്കി  മണിരത്നം രണ്ടു ഭാഗങ്ങൾ ഉള്ള സിനിമയാക്കി തീർക്കുക യെന്നതായിരുന്ന ലക്‌ഷ്യം.