ലിവിങ് റിലേഷനിലൂടെ ഗര്ഭിണിയാകുന്ന അവിവാഹിതയ്ക് ഗർഭഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി .ജഡ്‌ജിസ്റ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതു ആണ് സുപ്രധാനവിധി .
മെഡിക്കൽ പ്രെഗ്നൻസി ടെർമിനേഷൻ ആക്ട് നിയമം ഭർത്താവിന്റെ പീഡനത്തിനും ബാധകമാണെന്ന് സുപ്രീം കോടതിവ്യക്തമാക്കി .പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ 20 -24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗർഭഛിദ്രം അനുവദിക്കാതെ ഇരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി .
ഗർഭം ധരിക്കണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നും കോടതി വ്യക്തമാക്കി ഗർഭഛിദ്രം സ്വന്തമായി തന്നെ സ്ത്രീകൾക് തീരുമാനിക്കാം ഭർത്താവു ഉൾപ്പടെ ആർക്കും അതിൽ ഇടപെടാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി .