പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും വീണ്ടും മറ്റൊരു പുതിയ ചിത്രത്തിൽ എത്തുന്നു എന്നുള്ള വാർത്ത മുൻപ് സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയമാണ്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ്  പുറത്തുവരുന്നത് , ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്നഈ പുതു ചിത്രത്തിന്റെ   ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപോർട്ടുകൾ.ചിത്രത്തില്‍ നായകനും ,വില്ലനുമായിട്ടാണ് മമ്മൂട്ടിയും ,പൃഥ്വിരാജും എത്തുന്നത് എന്നും  റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുടെ തിരക്കഥ കൃത്താണ് ജിതിൻ, ചിത്രത്തെ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. 2010ൽ പുറത്തിറങ്ങിയ  പോക്കിരിരാജ എന്ന സിനിമയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു പോക്കിരി രാജ ,ഈ ചിത്രം  എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടായിരുന്നു  പുറത്തെത്തിയത്.

ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്, മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഒരു വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. അതേസമയം മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ വൺവേ ടിക്കറ്റ് എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. എന്തായാലും പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്