ഉർവശി നിർമ്മിച്ച് വിജി തമ്പി സംവിധാനം ചെയ്യ്ത മനോജ് കെ ജയൻ ചിത്രമായിരുന്നു പിടക്കോഴി കൂവുന്ന നൂറ്റാണ്ടു, ഇപ്പോൾ  ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടൻ ദിലീപിന് കിട്ടിയ തുച്ഛമായ പ്രതിഫലത്തെക്കുറിച്ചും, പിന്നീട് അത് കൂട്ടിക്കൊടുത്തിനെക്കുറിച്ചും സംസാരിക്കുകയാണ്സംവിധായകൻ വിജി തമ്പി.ഈ ചിത്രത്തിൽ നായിക ആയി എത്തിയതും നടി ഉർവശി തന്നെ ആയിരുന്നു, ഈ സിനിമയിലേക്ക് മനോജ് കെ ജയൻ ആയിരുന്നു നായകൻ , ഈ സമയം അദ്ദേഹത്തിന്റെ കൂട്ടുകാരായി അഭിനയിക്കാന്‍ കുറച്ച് പേര്‍ വേണമായിരുന്നു.അതിലൊരാൾ ആയിരുന്നു ദിലീപ്,

എന്നാൽ ദിലീപിന്  കാസ്റ്റ് ചെയ്തത് ഉര്‍വശിയാണ്. ചേട്ടാ നല്ല ഒരു പയ്യനുണ്ട്. മിമിക്രി ഒക്കെ ചെയ്യുന്ന പയ്യനാണ്. പരിപാടിയുടെ കാസറ്റ് ഒക്കെ ഞാൻ കണ്ടിരുന്നു. നല്ല പയ്യനാണ്എന്നും ഉർവശി പറഞ്ഞു. ആ സമയത്ത് ദിലീപ് സൈന്യം സിനിമ ചെയ്യുകയാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുകയും ചെയ്‌തിരുന്നു,ഈ ഷൂട്ടിംഗ് തീരുന്ന അവസാന ദിവസം വരെ ദിലീപ് ലൊക്കേഷനിൽ ഉണ്ടായിരുന്നു

അങ്ങനെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് പോകുന്ന ദിവസം ദിലീപ് കണ്ണ് ഒക്കെ നിറഞ്ഞ് എന്റെ അടുത്ത് വന്നു. തമ്പിച്ചേട്ടാ എനിക്ക് വലിയ ഒരു വിഷമമുണ്ടെന്ന് പറഞ്ഞാണ് ദിലീപ് വന്നത്. എന്തുപറ്റിയെന്ന് ചോദിച്ചു. ഞാന്‍ 30 ദിവസം ഉണ്ടായിരുന്നു ഇവിടെ. പക്ഷെ എനിക്ക് മൂവായിരം രൂപ മാത്രമാണ് തന്നതെന്ന് പറഞ്ഞു. കഷ്ടമായി പോയെന്ന് ഞാനും പറഞ്ഞു,അങ്ങനെ ഞാന്‍ ഉര്‍വശിയെ മാറ്റി നിര്‍ത്തി ഈ കാര്യം പറഞ്ഞു,അയ്യോ ആരാണ് അത് ചെയ്തത്, താന്‍ അത് അറിഞ്ഞില്ലെന്ന് ഉര്‍വശി പറയുകയും ചെയ്തു. ഉര്‍വശി ഉടനെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ച് നിങ്ങള്‍ ആരോട് ചോദിച്ചിട്ടാ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു. എന്നിട്ട് ന്യായമായ ഒരു തുക തന്നെ ദിലീപിന് നൽകുകയും ചെയ്യ്തു വിജി തമ്പി പറയുന്നു