കഴിഞ്ഞ ദിവസം നടന്ന വനിത അവാർഡ് വേദിയിൽ   മലയാള സിനിമയിലെ  ഇതിഹാസങ്ങളായ  മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ഒരു  വീഡിയോ ആണ്  സോഷ്യൽമീഡിയയിൽ വൈറലാകുന്നത്,മോഹ​ൻലാലിനെ  മമ്മൂട്ടി ചുംബിക്കുന്നതാണ് ഈ  വൈറൽ വീഡിയോ. ഇച്ചാക്കയുടെ ഉമ്മ കിട്ടിയ മോഹൻലാൽ ഞാൻ ഇനി കൊടുക്കണോ എന്ന് ചോദിച്ചു കൊണ്ട്  അത് തിരിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം.മമ്മൂട്ടിയുടെ ചുംബനം സ്വീകരിച്ചശേഷം ഞാൻ കൊടുക്കണോയെന്ന് എന്നാണ്  മോഹൻലാൽ ചോദിക്കുന്നത്. വേണമെന്ന് മിഥുൻ പറഞ്ഞപ്പോൾ മോഹൻലാൽ തിരികെ മമ്മൂട്ടിയെ ചുംബിക്കുകയും ചെയ്തു.

2023ലെ മികച്ച നടനുള്ള പുരസ്കാരം കൈമാറാനെത്തിയ മോഹ​ൻലാലിനെ  മമ്മൂട്ടി ചുംബിക്കുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാൽ‌ മമ്മൂട്ടിയെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രമായി ചുംബിക്കുന്ന ഒരു രം​ഗമുണ്ട്. ഇന്നും സോഷ്യൽമീഡിയയിൽ ഏറെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണത്.  മോഹൻലാലിനെ മമ്മൂട്ടി ചുംബിക്കുന്നതുകണ്ട് പഴയ കടം വീട്ടിയതാണോയെന്ന് പരിപാടിയുടെ  അവതാരകനായ മിഥുൻ രമേശ് ചോദിക്കുന്നുണ്ട്

അതിന് ശേഷം  ഇനി വേറെ ആർക്ക് കൊടുക്കണമെന്ന് മോഹൻലാൽ‌ ചോദിക്കുന്നതും വേദിയിലും സ​ദസിലുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാം. ശേഷം കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു എന്നുള്ള മമ്മൂട്ടിയുടെ കൗണ്ടറും വന്നു. മമ്മൂട്ടി പുരസ്കാരം മോഹൻലാൽ കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും മലയാളി വീണ്ടും മനസ് നിറഞ്ഞ് കണ്ടുവന്നു പറയുന്നവരും ഉണ്ട്.