പതിമൂന്നാമതും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ചു കൊണ്ട്  എത്തിയിരിക്കുകയാണ് പൃഥ്‌വിരാജും ഭാര്യ  സുപ്രിയ മേനോനും, ഇപ്പോൾ ഇരുവരും പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുക്കുന്നത്, നടൻ പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഹാപ്പി ആനിവേഴ്‌സറി പാര്‍ട്‌നര്‍, സുഹൃത്തുക്കളായിരിക്കുന്നതില്‍ നിന്ന് അവിശ്വസനീയമായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വരെ, ഇത് ഒരു നരക യാത്രയായിരുന്നു വലിയ സ്വപ്നങ്ങള്‍ കാണുന്നതിനും ,കഠിനമായ യുദ്ധങ്ങള്‍ ഏറ്റെടുക്കുന്നതിനും, ഈ യാത്ര വരും വര്‍ഷങ്ങളില്‍ നമ്മെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് കാണാന്‍ കാത്തിരിക്കാനാവുന്നില്ല എന്നാണ്

എന്നാൽ സുപ്രിയ പങ്കുവെച്ച കുറിപ്പ് രൂപം നിങ്ങളോടൊപ്പം 13 വര്‍ഷം,ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ കുട്ടികളായിരുന്നെങ്കില്‍ അവിടെ നിന്ന് ഇപ്പോള്‍ ഒരു വണ്ടര്‍ഫുള്‍ ആയ ചെറിയൊരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായി,എന്നിട്ടും ഞങ്ങള്‍ ഇവിടെയുണ്ട്. പതിമൂന്നാം വാര്‍ഷിക ആശംസകള്‍ പ്രിയപ്പെട്ടവനേ. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച ജീവിതം നയിക്കാനും ഞങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്ന നിരവധി വര്‍ഷങ്ങള്‍ ഇനിയും ഒരുമിച്ച് ഉണ്ടാവട്ടേ.

ഇരുവരുടെയും പോസ്റ്റിന് താഴെ വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കൊണ്ട്  നിരവധി ആരാധകർ കമന്റുകളുമായി  എത്തുന്നുണ്ട്. പൃഥ്വിരാജിനേയും ഭാര്യ സുപ്രിയ മേനോനെയും പവർ കപ്പിളെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത് . ഒരു മകളാണ് ദമ്പതികൾക്ക് ഉള്ളത്. അലംകൃത .പൃഥ്വിരാജിനെ സംവിധായകനും നിര്‍മാതാവുമൊക്കെയായി വളര്‍ത്തിയതിന് പിന്നിലെ പ്രധാന ശക്തി സുപ്രിയ മേനോൻ എന്ന ഭാര്യയുടെ പങ്കാളിത്തം കൂടിയാണ്.2011 ഏപ്രിൽ 25  നെ ആയിരുന്നു ഇരുവരുടേയും വിവാഹം.