കഴിഞ്ഞ ദിവസം   ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു നടൻ ദീപക് പറമ്പൊലും, നടി അപർണ്ണ ദാസും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്. അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന വിവരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഇവരുടെ പ്രണയത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മനോഹരം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയത്തിലായത് അത് താനും ബേസിലും പൊക്കിയതിനെക്കുറിച്ചുമാണ് വിനീത് ശ്രീനിവാസൻ പറയുന്നത്

മനോഹരത്തിന്റെ പ്രമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടെ ഇത് കണ്ട് പിടിക്കുന്നത്. അതുവരെ അപര്‍ണയും ഇത് പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിട്ടില്ല. പ്രമോഷന്‍ ഇന്റര്‍വ്യൂവിന് പോകുന്ന സമയത്ത് ചെറിയ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള്‍ പിടിച്ചു. എങ്ങനെ കണ്ടു പിടിച്ചു എന്ന് ചോദിച്ചപ്പോള്‍ സൂചനകള്‍ കിട്ടുമല്ലോ എന്നാണ് വിനീത് പറഞ്ഞത് .ഇത് കണ്ടുപിടിക്കാന്‍ താനൊരു മിടുക്കൻ തന്നെയാണ് എന്നും വിനീത് പറയുന്നു

അപർണയും ദീപകും  മനോഹരം എന്ന ചിത്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ രംഗത്തെത്തിയത്. വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ യിരുന്നു ദീപക് സെല്‍ഫ് ട്രോളായി വിവാഹം സ്ഥിരീകരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ഇട്ട ക്യാപ്ഷന്‍.  ‘ഈ നാറിയെ ചെറുപ്പം തൊട്ടേ എനിക്കറിയാം. ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങാന്‍ നീ വന്നു എന്നറിഞ്ഞാല്‍ അതിനെക്കാളും വലിയ അപമാനം വേറെ ഉണ്ടാവൂല,’ എന്ന സീനാണ് ദീപക് സെല്‍ഫ് ട്രോള്‍ ആയി ഇട്ടിരിക്കുന്നത്.