ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ്  പൊലീസ്  കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കാണാതായി എന്ന വാർത്ത വന്നതുമുതൽ കേരളം മുഴുവൻ 20 മണിക്കൂറോളം ശ്വാസം നിലച്ച അവസ്ഥയിൽ പ്രാർത്ഥനയോടെ കാത്തിരുന്ന നിമിഷങ്ങൾ ആയിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ പലരും കുട്ടിയെ പെട്ടെന്ന് കണ്ടെത്തണം എന്ന ആവശ്യവുമായി രംഗത്തു വരികയും കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികൾ ആവുകയും ചെയ്തിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ ശേഷവും പലരും ആ സന്തോഷവും പങ്കുവച്ചിരുന്നു.കേസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ച കേരള പൊലീസിന് സോഷ്യല്‍മീഡിയയില്‍ ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്. നടി കൃഷ്ണ പ്രഭയും കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കണ്ടെത്തിയ വാർത്ത ഷെയർ ചെയ്തിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ ശ്രമം കൊണ്ട് അല്ല എന്ന് ആരോപിച്ചുകൊണ്ട് കൃഷ്ണ പ്രഭയ്ക്ക് എതിരെ ആ പോസ്റ്റിൽ കടുത്ത സൈബർ അറ്റാക്ക് ആയിരുന്നു ഉണ്ടായത്.

കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസ് അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നുവെന്നും. അവര്‍ക്ക് മറുപടി എന്ന രീതിയിലാണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ്. അന്ന് വിമര്‍ശനം വന്നപ്പോള്‍ കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ഒപ്പം ആ ഡയലോഗും കൃഷ്ണ പ്രഭ എഴുതുന്നു. “നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..” എന്ന ഡയലോഗിനൊപ്പം കേരള പൊലീസിന് സല്യൂട്ട് എന്ന് കൂടി എഴുതിയാണ് കൃഷ്ണ പ്രഭ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിന് അഭിനന്ദനം അർപ്പിക്കുവാൻ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ഇതേ ഡയലോഗിന്റെ വീഡിയോ തന്നെയാണ്. അതേസമയം കേരള    പോലീസിനെ അഭിനന്ദിച്ച് കൊണ്ട്  സംവിധായകൻ എംഎ നിഷാദും രങ്ങത്തെത്തി. സിനിമകളിൽ കാണുന്ന ഹീറോയിസത്തിനും പരിഹാസങ്ങൾക്കും വില്ലത്തരങ്ങൾക്കുമപ്പുറം ഒരു ജീവിതമാണ് പോലീസിന്റ്റേതെന്നും അവരും മനുഷ്യരാണെന്ന് മറക്കരുതെന്നും അദ്ദേഹം കുറിച്ചു. കേരള പോലീസ് എന്ന ഇൻഡ്യയിലെ ഏറ്റവും മികച്ച പോലീസ് കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിച്ച് കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്നിട്ടുളളവരാണ്.

ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനും വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ കേരള പോലീസ് മിടുക്കരാണ്…മാധ്യമങ്ങളുടെ പരിലാളനങ്ങൾ, ഏൽക്കാതെ,പൊതുജനങ്ങളിൽ ചിലരുടേയും,ഭരണ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിമർശനങളും,പഴികളും കേട്ട് നാടിന്റ്റെ കാവലാളായി അവർ പ്രവർത്തിച്ച് കൊണ്ടേയിരിക്കും…ആറ് വയസ്സ്കാരി കുട്ടിയെ തട്ടികൊണ്ട് പോയ കുറ്റവാളികളെ നമ്മുടെ പോലീസ് കണ്ടെത്തി കഴിഞ്ഞു..ഇനി അവർ അന്വഷണം തുടരട്ടെ…NB ഇതൊരു മുൻ പോലീസ് ഉദ്യോഗസ്ഥന്റ്റെ മകന്റ്റെ കുറിപ്പായി കണ്ടാൽ മതി..അതേ സമയം കൊല്ലത്തെ ആറ് വയസുകാരിയെ കിഡ്നാപ് ചെയ്ത  കേസിൽ നി‍ർണായകമായി മാറിയത്  കുട്ടിയുടെ ആദ്യമൊഴി ആയിരുന്നു . തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു ‘കശണ്ടിയുള്ള മാമൻ’ സംഘത്തിലുണ്ടായിരുന്നു എന്നാണ്.  പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കിറുകൃത്യമാണെന്നും കാണാം. കുട്ടിപറഞ്ഞ കശണ്ടിയുള്ള മാമനാണ് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ. പ്രതിയുടെ രേഖാചിത്രവും അച്ചെട്ടായെന്നത് കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സഹായകമായി. ഈ കേസിൽ ഏറ്റവും നിർണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു എന്നത്. അത് പോലെ തന്നെയാണ് പത്മകുമാറിന്റെ മകളുടെ രേഖാചിത്രവും. കേസില്‍ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖചിത്ര പൂര്‍ത്തിയാക്കിയത് എന്ന് ദമ്പതികള്‍ പറഞ്ഞു
ആറുവയസുള്ള കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയത് ഏറെ ശ്രമകരമായ ജോലി തന്നെയാണെങ്കിലും പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് ദമ്പതികള്‍ വരച്ച രേഖാചിത്രത്തിന് ഉണ്ടായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പത്മകുമാറിനെ കേന്ദ്രീകരിച്ചാകും അന്വേഷണം ഇനി മുന്നോട്ടുപോകുക.