ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ  മലയാള സിനിമയിൽ  എത്തിയ  നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.

 

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.