ലോകത്തെ ഏറ്റവും മികച്ച ആഡംമ്പര ബ്രാൻഡുകളിൽ ഒന്നാണ് ഗുച്ചി (GUCCI ) ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡർ ആയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട് . ഇന്ത്യയിൽ നിന്നുള്ള ആദ്യ അംബാസിഡർ ആണ് ആലിയ . ഇറ്റാലിയൻ ബ്രാൻഡ് കൂടിയായ ഗുച്ചിയ്ക്ക് ഇതാദ്യമായി ആണ് ഇന്ത്യയിൽ നിന്ന് ഒരു ബ്രാൻഡ് അംബാസഡർ ഉണ്ടാകുന്നത് .

ദക്ഷിണ കൊറിയയിലെ സിയോളിൽ വെച്ച് നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റൺവേ ഷോയിൽ അംബാസഡർ എന്ന നിലയിൽ ആദ്യമായി ആലിയ റാംപിൽ എത്തും . ഗുച്ചിയുടെ ഗ്ലോബൽ അംബാസ്സഡർമാർ ആയ ഹോളിവുഡ് താരം ഡക്കോട്ട ജോൺസൺ , കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീൻസിലെ ഹാനി , ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈൽസ് എന്നിവരും ആലിയയ്‌ക്കൊപ്പം റാംപിലെത്തും .

നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ ആദ്യമായി ആലിയ ചുവട് വെച്ചിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു . നേപ്പാൾ വംശജൻ ആയ അമേരിക്കൻ ഡിസൈനർ പ്രബല ഗുരുങ് ഡിസൈൻ ചെയ്ത വെള്ള ഗൗണിൽ ആയിരുന്നു ആലിയ എത്തിയത് . മുംബയിൽ നിന്നുള്ള അനെയ്‌ത ഷറഫ് അദാജാനിയായിരുന്നു സ്റ്റൈലിസ്റ് . വെള്ളനിറത്തിലെ പവിഴ മുത്തുകൾ പതിപ്പിച്ച ഗൗണിൽ ഒരു ലക്ഷത്തോളം പവിഴ മുത്തുകൾ ആണ് ഉപയോഗിച്ചത് .വജ്രമോതിരങ്ങളും വജ്രക്കമ്മലുകളും ആണ് ഇതിനൊപ്പം അണിഞ്ഞത് .