ചില നാടുകളിലെ ആചാരങ്ങൾ കേട്ടാൽ വിചിത്രമെന്നു തോന്നാം. എന്നാലിതൊന്നു കേട്ട് നോക്ക് . അപരിചിതരുടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭാഗ്യം ലഭിക്കും. ഇൻഡോനേഷ്യയിലെ സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയത്തിലാണ് വിചിത്രമായ ഈ ആചാരം ഇന്നും പിന്തുടരുന്നത്. സോളോയില്‍ നിന്ന് 28 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്ബോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ആയിരക്കണക്കിന് സ്ത്രീകാലും പുരുഷന്മാറഹ്മാണ് എത്തിച്ചേരുന്നത്.

മൗണ്ട് കെമുകസ് അല്ലെങ്കില്‍ ഗുനുങ് കെമുകസ് അല്ലെങ്കിൽ സെക്സ് മൗണ്ടൈൻ എന്ന മലയിലാണ് ക്ഷേത്രമുള്ളത്. ഈ പുണ്യസ്ഥലത്തെ അപരിചിതരുമായുള്ള ലൈംഗികബന്ധം അവര്‍ക്ക് ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കുന്നു. ഈ ദേവാലയത്തിന്റെ ഐതിഹ്യവും വിചിത്രമായി തോന്നാം. ജാവനീസിലെ രാജാവിന്റെ മകനായ പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്ബത്തും കൊണ്ടുവരുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു. വെറുതെ അങ്ങ് ഇവിടേക്ക് കടക്കാൻ പറ്റില്ല . ചെറിയ ചിലവുണ്ട്. 5,000 രൂപ ആണ് ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കില്‍ പ്രവേശന ഫീസ്. മറ്റൊരു കാര്യം കൂടി .ഒരിക്കൽ അങ്ങ്ഓ വന്നു പോകാമെന്നു കരുതിയാലും ഭാഗ്യവും സമ്പത്തും ഒന്നും കിട്ടില്ല. ഓരോ 35 ദിവസത്തിലും തുടര്‍ച്ചയായി ഏഴ് തവണ തീര്‍ഥാടകര്‍ ഇവിടെയെത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് വിശ്വാസം.രാഷ്ട്രീയക്കാർ ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി വിദ്യാര്‍ത്ഥിനികലും, വീട്ടമ്മമാറം വരെ ഇവിടെയെത്തി അപരിചിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ലൈംഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുണ്ട് എന്നാണ് പറയുന്നത്.ഈ ആചാരം ഇന്തോനേഷ്യയില്‍ തന്നെ മറ്റെവിടെയെങ്കിലുമോ മറ്റ് രാജ്യങ്ങളിലോ നിലവിലില്ല.ഈ ആചാരം ഇവിടെ പതിനാറാം നോറ്റാണ്ടു മുതൽ നിലനില്‍ക്കുന്നതായി പറയപ്പെടുന്നു.