മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് വിജി തമ്പി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വന്നിരുന്നു. 2017ൽ ആയിരുന്നു ഇത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം വിജി തമ്പിയുടെ കരിയറിലെ ബി​ഗ് ബജറ്റ് ചിത്രം കൂടിയാണ്. ഇപ്പോഴിതാ വേലുതമ്പി ദളവയുടെ ജീവിതം പറയുന്ന ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര സിനിമയുമായി താൻ തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് സംവിധായകൻ വിജി തമ്പി പറയുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജുവിനോട് താൻ സംസാരിച്ചിരുന്നു. അവൻ എപ്പോഴേ ഈ സിനിമയ്ക്ക് റെഡിയാണെന്നും വിജി തമ്പി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂർത്തി ആയെന്നും രൺജി പണിക്കരാണ് എഴുതിയതെന്നും വിജി തമ്പി പറഞ്ഞു. പൃഥ്‌വി രാജിന്റെ എമ്പുരാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും സംവിധായകൻ വ്യക്കമാക്കി. ഒരു ഓൺലൈൻ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിം​ഗ് ഒക്കെ കഴിഞ്ഞു. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. സിനിമയുടെ ഭൂരിഭാ​ഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണ്. മൂന്ന് ​ഗെറ്റപ്പാണ്. പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. തിരക്കുകൾ കാരണമാണ് ഒന്നും നടക്കാതെ പോയത്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. ആടുജീവിതം എന്ന സിനിമയിൽ അഭിനയിക്കാൻ പോയതു കൊണ്ടാണ് ഒരുപാട് നീണ്ടുപോയത്. പിന്നെ ഈയിടെ രാജുവിന് ഒരു ചെറിയ അപകടവും പറ്റി. ഇനിയിപ്പോൾ എമ്പുരാൻ കഴിഞ്ഞാൽ മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളൂ. എന്തായാലും 2025ലോ 2026ലോ ആ സിനിമ നടക്കും. അതൊരു ബിഗ് ബജറ്റ് സിനിമയാണ്. രഞ്ജി പണിക്കർ അഞ്ചുവർഷം എടുത്തു പൂർത്തിയാക്കിയ തിരക്കഥയാണ് ആ സിനിമയുടേത്. വേലുത്തമ്പി ദളവയാണ് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരൻ. മറ്റുപലരും ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തപ്പോൾ. ഒരു രാജ്യത്തിലെ രാജാവിനെതിരെ ആദ്യമായി സമരം ചെയ്ത വ്യക്തിയാണ് അദ്ദേഹം. പിന്നീട് ദളവ സ്ഥാനത്തെത്തി രാഷ്ട്രത്തെ രക്ഷിക്കാനായി ബ്രിട്ടീഷിനെതിരെ സമരം ചെയ്യുകയായിരുന്നു. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം”, എന്നും വിജി തമ്പി പറയുന്നു. സിനിമയെ കുറിച്ച് പ്ലാൻ ചെയ്തപ്പോൾ തന്നെ ദളവയായി കണ്ടത് പൃഥ്വിരാജിനെ ആണെന്ന് വിജി തമ്പി പറയുന്നു. പാൻ ഇന്ത്യൻ സിനിമ ആണത്. വലിയൊരു ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഇം​ഗ്ലീഷ് പതിപ്പും ഉണ്ടാകും.

ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ ഉണ്ടാകും. നിർമാതാക്കളുടെ കാര്യത്തിൽ ഫൈനൽ ആകാനുണ്ട്. ആ സിനിമയെക്കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിന് മുകളിലായി. ഗംഭീര സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റേത്. രഞ്ജി അതി മനോഹരമായി അത് എഴുതിട്ടുണ്ട്. പൃഥ്വിരാജ് ഡയലോഗുകൾ കേട്ടിട്ട് കാണാതെ പഠിച്ചു നടക്കുകയാണ്. പൃഥ്വിരാജ് ഡയലോ​ഗുകൾ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞു എന്നും വിജി തമ്പി കൂട്ടിച്ചേർത്തു. ആ സിനിമ തീർച്ചയായും ചെയ്യാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം കൂടാതെ പാൻ ഇന്ത്യൻ സിനിമയായിട്ടാണ് വേലുത്തമ്പി ദളവ ലക്ഷ്യമിടുന്നത് എന്നും ഏകദേശം പത്ത് വർഷത്തിൽ കൂടുതലായി ഈ സിനിമ ആലോചിക്കാൻ തുടങ്ങിയിട്ട് എന്നുമാണ് വിജി തമ്പി പറയുന്നത്. ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ ‘നാടോടിമന്നൻ’ ആയിരുന്നു വിജി തമ്പിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.