ഫ്ലവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ആരാധകരുള്ള പരമ്പരയാണ് ‘ഉപ്പും മുളകും.’ ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വളരേ പ്രിയപ്പെട്ടവരാണ്.

അച്ഛനും അമ്മയും 5 മക്കളും ആണ് പരമ്പരയിലെ പ്രധാന കഥാ പത്രങ്ങൾ. ഇവർക്കൊപ്പം ഇടയ്ക്ക് ഒക്കെ വീട്ടിൽ വന്നു പോകുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടി വളരെ റീസക്കാരംയ ഒരു കുടുംബ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന പരമ്പര മലയാളികളുടെ മനമൊന്നാകെ കവർന്നിരിക്കുകയാണ്. ബാലുവും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോള്‍ മുടിയൻ വിഷ്‌ണു , ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളായി വന്ന് അരങ്ങ് കീഴടക്കുന്നത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ നാലു മാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകില്‍ കാണുന്നില്ല എന്നതാണ്. യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്. താരത്തിന് പിന്തുണ നല്‍കി കൊണ്ട് അനവധി ആളുകളാണ് കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്.ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി മുടിയന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഋഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയില്‍ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോള്‍ അവിടെ വച്ച്‌ ഡ്രഗ്ഗ് കേസില്‍ അകപ്പെട്ടെന്ന രീതിയില്‍ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിക്കുന്നത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമില്‍ വിശ്വസിക്കാവുന്ന ഒരാളില്‍ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞു. ഇതുവരെയ്ക്കും പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ടു ദിവസത്തിനുള്ളില്‍ സംപ്രേഷണം ചെയ്യുമെന്ന വിവരം താൻ അറിഞ്ഞെന്നും ഋഷി കൂട്ടിച്ചേര്‍ത്തു. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിക്കുന്നുണ്ട്.

“കഴിഞ്ഞ നാലു മാസങ്ങളായി ഞാൻ ഉപ്പും മുളകിലില്ല. ഞാൻ അവിടെയില്ലെങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അതെനിക്ക് കുഴപ്പമില്ല. പക്ഷെ ഇപ്പോള്‍ അവര്‍ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ്സ് കേസില്‍ അകത്തായെന്നാണ്. ഇതെനിക്ക് വിശ്വസിക്കാവുന്ന ഒരാള്‍ അകത്ത് നിന്ന് പറഞ്ഞതാണ്. അയാളുടെ പേര് പറയാൻ പറ്റില്ല. എപ്പിസോഡ് ഇതുവരെ പുറത്ത് വന്നിട്ടില്ല, ചിലപ്പോള്‍ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആ എപ്പിസോഡ് ഇറങ്ങണമെന്നില്ല. ഷൂട്ട് കഴിഞ്ഞു, രണ്ട് ദിവസത്തിനകം സംപ്രേഷണം ചെയ്യുമെന്നാണ് ഞാൻ അറിഞ്ഞത്”

ഉണ്ണി സര്‍ ആണ് ഉപ്പും മുളകിന്റെ ക്രിയേറ്റര്‍. ഇത് ആരംഭിച്ച്‌ ഒന്ന്, രണ്ട് പ്രാവിശ്യം നിര്‍ത്തി വച്ചിട്ടുണ്ട്. അതെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. ഇതും അങ്ങനെ തന്നെയാണ്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ വന്ന് ഇതൊക്കെ പറയാൻ പേടിയായിരുന്നു. അതുകൊണ്ടാണ് ഈ നാലു മാസം ഞാൻ മിണ്ടാതിരുന്നത്. ഇപ്പോള്‍ സിറ്റ്‌കോം സീരിയലായി. ഞാൻ അവിടെ നിന്ന് മാറി നിന്നതിന്റെ പ്രധാന കാരണമിതാണ്. ഇതൊരു സിറ്റ്‌കോമാണ്, സീരിയലിനായി ഞങ്ങളാരും സൈൻ ചെയ്തിട്ടില്ല. മുടിയൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്നത് വരെ ഇത് നോമര്‍മലായിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ കുറെ വ്യക്തിപരമായ മോശം കമന്റുകള്‍ ലഭിച്ചു. ഞങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചതുമാണ്”

ഹറാസ്സിങ്ങ്, ടോര്‍ച്ചറിങ്ങ് അങ്ങനെയൊരു അവസ്ഥയിലാണിപ്പോള്‍ താൻ എന്നും ഋഷി പറയുന്നു.