അമൽ നീരദ്, മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷമപർവ്വം എന്ന ചിത്രം തീയറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്.ബിഗ് ബി പുറത്തിറങ്ങി പതിനാലു വർഷത്തെ ഇടവേള കഴിഞ്ഞാണ് ഭീഷ്‌മ പർവ്വം റിലീസ് ചെയ്യ്തത് . ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപത്രം ആണ് മമ്മൂട്ടി ചെയ്യുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യ്ത ചിത്രത്തിനു മികച്ച പ്രതികരണം ആണ് തീയറ്ററുകളിൽ നിന്നും ലഭിച്ചതു. ഭീഷ്‌മ പർവ്വത്തിലെ തന്റെ കഥാപാത്രത്തിന്റെ പഴയ കാല ചിത്രമായ ടൈറ്റിലിൽ എത്തിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കു വെച്ചിരിക്കുകയാണ് നടി മാല പാർവതി. ചിത്രത്ത്തിൽ മോളി എന്ന കഥാപത്രത്തെയാണ് മാല പാർവതി അവതരിപ്പിച്ചത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്റെ സഹോദരന്‍ മത്തായി അഞ്ഞൂറ്റിക്കാരന്റെ ഭാര്യയാണ് മോളി. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ കഥാപാത്രങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണിക്കുന്നതിന്റെ കൂട്ടത്തിലെത്തിയ തന്റെ ചിത്രമാണ് മാല പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ ടൈറ്റിൽ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ശ്രീജിത് ചോദിച്ചു. ഇതാണ് ആ പടം ,പണ്ട് പ്രീഡിഗ്രി ക്കു പഠിക്കുമ്പോൾ അച്ഛന്റെ കൂടെ തിരുവനന്തപുരത്തു പാരാമൗണ്ട് സ്റ്റുഡിയോയിൽ എടുത്തതാണ്.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആൾ സെയിന്റ് കോളേജിൽ മത്സരിക്കുന്ന സമയത്തു ആയിരുന്നു ഒരു നോട്ടീസിൽ വെക്കാനാണ് ആ ഫോട്ടോ എടുത്തത്.യെന്ന് ആണ് മാലപർവതി പറഞ്ഞിരിക്കുന്നത്.