അടുത്തിടെയായിരുന്നു കേരളത്തിലെ യൂട്യൂബേഴ്‌സിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നത്. അതില്‍ ഒരാള്‍ നടിയും അവതാരകയുമായ പേളി മാണി ആയിരുന്നു. ഇതിന് പിന്നാലെ ഓള്‍ ഈസ് വെല്‍ എന്നൊരു കുറിപ്പും പേളി പങ്കുവച്ചിരുന്നു.എന്നാല്‍ കൂടുതലൊന്നും പേളി പങ്കുവച്ചിരുന്നില്ല. തന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് പേളി രസകരമായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഇട്ട പോസ്റ്റിലാണ് പേളി ഇന്‍കം ടാക്‌സ് റെയ്ഡിനെ കുറിച്ച് പറയുന്നത്.
റെയിഡ് നടന്ന സംഭവത്തെ രസകരമായി സമീപിച്ചിരിക്കുകയാണ് പേർളി . ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഇട്ട പോസ്റ്റിലാണ് പേളി ഇന്‍കം ടാക്‌സ് റെയ്ഡിനെ കുറിച്ച് പറയുന്നത്.”ഈയിടെ എന്റെ വീട്ടില്‍ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. ഇന്‍കം ടാക്‌സുകാര്‍ നെറ്റ്ഫ്‌ലിക്‌സില്‍ വന്ന ഞാന്‍ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണ്. ലുഡോ നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടാല്‍ ഈ തമാശ മനസിലാക്കാം” എന്നാണ് പേളി ത്രെഡ്‌സില്‍ കുറിച്ചിരിക്കുന്നത്. ഹൈപ്പർ ലിങ്ക്അ ആഖ്യാന രീതിയിൽ നാല്വി വ്യത്യസ്ത ജീവിത കഥകൾ പറയുന്ന ഹിന്ദി സിനിമയാണ്ലുഡോ. ചെറിയ സാലറിയിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന രണ്ടുപേരുടെ കഥയാണ് ഒന്ന് . അതിലോരാൾ ആണ് പേർളി മാണി അവതരിപ്പിക്കുന്ന മലയാളി നേഴ്സ് ഷീജ. ഇവർക്ക് അവിചാരിതാമായി കിട്ടുന്ന പണവുമായി കാമുകനൊപ്പം രക്ഷപെടാൻ നോക്കുന്നുണ്ട് സിനിമയിൽ. ഇതിനെക്കുറിച്ചാണ് പേർളി മാണി പറയുന്നത്. രണ്ട് ആഴ്ച മുന്‍പാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് ഉണ്ടായത്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്.രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് വാര്‍ത്ത വന്നത്.