മിമിക്രി കല രംഗത്തിലൂടെ  മലയാള സിനിമയിൽ എത്തിയ നടൻ ആണ് കോട്ടയം നസീർ. തനിക്കു സിനിമ മാത്രമല്ല ചിത്ര രചനയും വഴുങ്ങുമെന്നു താരം ഈ ലോക് ഡൗൻ  സമയത്തു തെളിയിച്ചു കഴിഞ്ഞു, കോവിഡ്  കാലത്തു നിരവധി ചിത്രങ്ങൾ അദ്ദേഹം വരച്ചു  ആരാധകരെ അമ്പരിപ്പിച്ചിരുന്നു. നിരവധി ചിത്രങ്ങൾ  ചെയ്യ്ത താരം ഇപ്പോൾ ‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിച്ചു എന്ന സന്തോഷത്തിലാണ്.

താൻ സിനിമയിൽ വന്നപ്പോൾ തനിക്കു 21  വയസ്സു മാത്രമേ ഉള്ളായിരുന്നു എന്നിട്ടും  താൻ കൂടുത കമ്പിനി ആയിട്ടുള്ളത് ഇന്നസെന്റ് ചേട്ടനോടൊപ്പവും, മാമുക്കോയ ചേട്ടനോടൊപ്പവുമായിരുന്നു. ആറേഴു  സിനിമകളിൽ താൻ മാമുക്കോയ ചേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. എന്നെ സിനിമയിലേക്ക് ആളുകൾ വിളിക്കുന്നത് അവർ ഉദ്ദേശിച്ച ആൾക്ക് ഡേറ്റില്ലാതെ വരികയോ പ്രതിഫലം പോരാതെ വരികയോ ചെയ്യുമ്പോൾ മാത്രമാണ്. ചിലപ്പോൾ രാത്രിയിൽ വിളിച്ച് ഒരു കഥ പാത്രം ഉണ്ടെന്നു പറയും. അപ്പോൾ താൻ ഫ്രീ ആണെങ്കിൽ പോയി അഭിനയിക്കും നടൻ പറയുന്നു.

സെറ്റിൽ എത്തുമ്പോഴാണ് കഥാപാത്രം ഏതാണെന്ന് അറിയുന്നത്. ഇനി അങ്ങോട്ട് അങ്ങനെയായിരിക്കില്ല. കുറെ സിനിമകൾ ചെയ്യുക എന്നതിനപ്പുറം നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം.എനിക്ക് കൂടുതൽ ആത്മബന്ധം ഉള്ളത് ഇന്നസെന്റ് ചേട്ടൻ ആണ്, അദ്ദേഹം ആഴ്ചയിൽ രണ്ടുപ്രാവശ്യം തീർച്ചയായും വിളിക്കും. വിളിച്ചാൽ ഒരു മണിക്കൂറോളം സംസാരിക്കും. ഞാൻ അങ്ങോട്ട് വിളിക്കാറില്ല. അവരുടെ തിരക്കും കാര്യങ്ങളും നമുക്ക് അറിയാവുന്നതാണല്ലോ