ബിബിൻ കൃഷ്ണ സംവിധാനം ചെയ്യ്ത ’21 ഗ്രാംസ്’ എന്ന സൂപർ ഹിറ്റ് ത്രില്ലർ മൂവി ഇപ്പോൾ തീയറ്ററുളിൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അനൂപ് മേനോൻ നായകനായ ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ്നിർമിച്ചിരിക്കുന്നത്. നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആ യ ഈ ചിത്രം മികച്ച പ്രേക്ഷക പ്രശ്൦മ്സയാണ് നേടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെ പ്രേക്ഷക മനസിനെ തന്നെ കീഴടക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, ഇതിലെ അഭിനേതാക്കളുടെ പ്രകടനം, സംഗീതം എന്നിവക്കൊക്കെ വലിയ പ്രശംസയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആയ ഷാജി കൈലാസ് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് അനൂപ് മേനോൻ.മലയാള സിനിമയിൽ വന്നിട്ടുള്ള മികച്ച ത്രില്ലർകളുടെ കൂട്ടത്തിൽ ആണ് ഈ സിനിമയുടെ സ്ഥാനം യെന്നാണ് സംവിധായകൻ ഷാജി കൈലാസ് തന്നോട് പറഞ്ഞത് എന്ന് അനൂപ് മേനോൻ വെളിപ്പെടുത്തിയത്.

മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ,ലെന, രഞ്ജിത് പണിക്കർ, അനു മോഹൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി ആണ് അനൂപ് മേനോൻ അഭിനയിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധയകൻ.