മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് പ്രിയ ദർശൻ, ഇപ്പോൾ നടൻ പ്രിയദർശനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ മുപ്പതു വര്ഷങ്ങള്ക്കു മുൻപാണ് പ്രിയനെ കാണുന്നത്,അന്നൊരു സിനിമയുടെ ഡബ്ബിങിനിടയിൽ ആണ് ,അന്ന് പ്രിയൻ ഒന്ന് മൈൻഡ് പോലും ചെയ്യ്തിരുന്നില്ല, പിന്നീട് വര്ഷങ്ങള്ക്കു ശേഷമാണ് തനിക്കു ഒരു സിനിമയിൽ അവസരം നൽകുന്നത് സിദ്ധിഖ് പറയുന്നു.
ജന്മാന്തരം എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് ചെന്നപ്പോൾ ആണ് ആദ്യമായി താൻ പ്രിയനേ കാണുന്നത്, എന്നാൽ പ്രിയൻ ഒന്നു മൈൻഡ് പോലും ചെയ്യ്തില്ല. ഞാൻ അദ്ദേഹത്തിന്റെ പടത്തിലെ ചാൻസിനു വേണ്ടി നൽകുന്നത്.എന്നാൽ ഒന്ന് മൈൻഡ് പോലും ചെയ്യുന്നുമില്ല, പിന്നീട് തമ്പി കണ്ണന്താനത്തിനോട് ഞാൻ പറഞ്ഞു , എന്നെ അദ്ദേഹത്തിന് ഒരു പരിചയപ്പെടുത്തി കൊടുക്കാമോ എന്ന്.
അപ്പോൾ തമ്പികണ്ണന്താനം പ്രിയനോട് പറഞ്ഞു ഇത് നമ്മളുടെ സിനിമയിലെ പയ്യൻ ആണ്, ഇയാൾക്ക് പറ്റിയതാണ്, ഒരു വേഷം കൊടുക്കാമോ എന്ന്, പ്രിയൻ എന്റെ മുഖത്ത് പോലും നോക്കാതെ ഉം എന്ന ഒന്ന് മൂളി. പിന്നീട് മോഹൻലാൽ അഭിനയിക്കുന്ന സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ആണ് എന്നെ വീണ്ടും പ്രിയൻ കാണുന്നത്, അന്ന് പ്രിയൻ വന്നു എന്നോട് പറഞ്ഞു നീ മാത്രമേ ഉള്ളൂ എന്നോട് വേഷം വേണം എന്ന പരാതി പറയാത്തത്, നിന്നെ ഞാൻ ഒരു നല്ല വേഷത്തിനു മാത്രമേ വിളിക്കൂ എന്നും പറഞ്ഞു. അതിനു ശേഷം ഒരുപാടു വർഷങ്ങൾക്ക് ശേഷമാണ് ഗീതാഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിനു വിളിക്കുന്നത് സിദ്ദിഖ് പറയുന്നു.