രാജീവ് രവി സംവിധാനം ചെയ്യ്ത നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ ഓ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 10 നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ഏപ്രിൽ 28 നെ ഓ ടി ടി യിൽ സ്ട്രീമിങ് ആരംഭിക്കുന്നു. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരുപാടു പ്രതിസന്ധികൾ നേരിട്ടതിനു ശേഷമാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയിരുന്നത്.
രാജീവ് രവി സംവിധാനം ചെയ്യ്ത ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ ആണ് തീയറ്ററുകളിൽ എത്തിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി മൂന്നാലോ തവണ പ്രഖ്യാപിച്ചിരുന്നതാണ്, എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് ചിത്രം ആ പറഞ്ഞ തീയതികളിൽ റിലീസ് ചെയ്യാൻ പറ്റിയിരുന്നില്ല. ഏറെ പ്രിതിസന്ധികൾ തരണം ചെയ്യ്തതിനു ശേഷമായിരുന്നു ചിത്രം മാർച്ച് 10 നെ തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്.
തീയറ്ററിൽ എത്തിയ ഈ ചിത്രം പിന്നീട് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നിവിൻ പോളി മട്ടാഞ്ചേരി മൊയ്തു എന്ന കഥപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. കൊച്ചിയിൽ 1962 വരെ നില നിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായം ഇല്ലാതാക്കാൻ തൊഴിലാളികൾ നടത്തുന്ന സമര മുറയാണ് ചിത്രത്തിന്റെ പ്രമേയം.