എന്നും പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താല്പര്യം കാണിക്കുന്ന ആളാണ് നടൻ മമ്മൂട്ടി. ഓരോ ദിവസവും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി  സമീപകാലത്ത് ഇറങ്ങിയത്  ഹേറ്റേഴ്സിനെ പോലും  അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും ആണ്. ഇനി വരാനിരിക്കുന്നത് അതിനെക്കാൾ വലിയ കഥാപാത്രങ്ങളെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പഴയ തലമുറക്കാർ ചെറുപ്പക്കാരെ കുറ്റം പറയാനാണ് പതിവെങ്കിലും  പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെനന്നാണ്മമ്മൂട്ടിയുടെ മതം. പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവർ. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റഡ് ആയില്ലെങ്കിൽ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവർ നമ്മളെ കണ്ട് പഠിച്ചോട്ടെ അതിൽ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മൾ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവർ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മൾ പഠിക്കണം”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.  ഓരോ  കഥാപാത്രങ്ങലെ  അവതരിപ്പിക്കുമ്പോഴും  സാധാരണക്കാർക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങൾ നടന്റെ  ശരീരത്തിലും സംഭവിക്കുമെന്നും മമ്മൂട്ടി [പറഞ്ഞു . ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോൾ വിയർക്കും അങ്ങനെ സാധാരണ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു,അതൊക്കെ സംഭവിക്കുമെന്നാണ് പറഞ്ഞത്. . താനൊരു ഗ്ലിസറിൻ ഉപയോ ഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി എന്നും അതിന്റെ  ആവശ്യം ഇപ്പോൾ വരുന്നില്ല  എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. അതേപോലെ ആരാധകരെ കുറിച്ച് എന്നും വാചാലനാകാറുള്ള ആളാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം തന്റെ ഫാൻസിനെ കുറിച്ചും മമ്മൂട്ടി  പറഞ്ഞു. ആ വാക്കുകളും ആരാധക വ്യത്യാസമില്ലാതെ   ഏറ്റെടുത്തിരിക്കുകയാണ്.  “ആരാധകർ ആണ് എല്ലാം. പലതരം ആരാധന ഉണ്ട് നമുക്ക്. ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചില ആളുകൾ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേർക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകർക്ക്. അതെന്റെ തന്നെ കുറ്റം കൊണ്ടാവില്ല. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിനും ഞാൻ മാത്രമല്ല ഉത്തരവാദി. അതൊന്ന് ആരാധകർ മനസിലാക്കിയാൽ മതി. അത്രത്തോളം സ്നേഹം എന്നോട് കാണിക്കണം”, എന്നാണ് മമ്മൂട്ടി പറയുന്നത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പിറന്നാൾ ദിനത്തിൽ വീടിന് മുന്നിൽ വരുന്ന ആരാധകരെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്.”അവരോട് വരണ്ടെന്ന് പറയാൻ പറ്റില്ലല്ലോ. ചീത്ത പറയാനൊന്നും അല്ലല്ലോ. ബർത്ത്‍ഡേ വിഷിനല്ലേ. അവരുടെ അടുത്തു പോയാൽ ചിലപ്പോൾ നമുക്ക് അത്ര സുഖമാവില്ല. അതുകൊണ്ട് വീടിന്റെ മുകളിൽ നിന്ന് കൈ കാണിച്ചാൽ അവർ ഹാപ്പി ആണ്. ഇത്തവണ ഞാൻ കുറച്ച് കേക്ക് ഒക്കെ വാങ്ങിച്ച് വച്ചിരുന്നു. കഴിഞ്ഞ തവണ ചെറിയൊരു കേക്ക് ആയിരുന്നു. അതൊന്നും ആർക്കും എത്തിയില്ല. ഇത്തവണ ഒത്തിരി വാങ്ങിച്ചു. എല്ലാവർക്കും കൊടുത്തു. സന്തോഷം കൊണ്ടല്ലേ ഇതൊക്കെ”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.