മലയാള സിനിമയിൽ കൂളിംഗ് ഗ്ളാസിനോട് കമ്പം ഉള്ള ഒരു നടൻ ആണ് മമ്മൂട്ടി. ഇപ്പോൾ മമ്മൂട്ടി സമ്മാനമായി കൊടുത്ത കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ടുള്ള രമേശ് പിഷാരടിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ ചിത്രം രമേശ് തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, ചിത്രത്തിനോടപ്പം പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ. ഇത് മമ്മൂക്ക തന്ന ഗിഫ്റ്റ്, നന്ദി പറഞ്ഞാൽ ഒരു ഔപചാരിതയായി മാറും. എല്ലാത്തിനോടും നന്ദി പറയുന്നു പിഷാരടി കുറിച്ച്.

നിരവധി രസകരമായ കമെന്റുകൾ ആണ് ഈ ചിത്രത്തിന് എത്തുന്നത്. റോളക്സ് വാച്ചു പോയാലെന്താ ഇപ്പോൾ ഒരു റൈബാന്റെ കൂളിംഗ് ഗ്ലാസ് കിട്ടിയില്ലേ , അതും പുതിയ റൈബാൻ ഗ്ലാസ് , തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് താഴ് ആയി എത്തുന്നത്.

മിക്ക സിനിമയിലും മമ്മൂട്ടി കൂളിംഗ് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അദ്ദേഹത്തിന്റെ ഈ ഗ്ലാസിനോടുള്ള ഭ്രമം എല്ലാ സിനിമ പ്രേമികൾക്കും അറിയാവുന്നതാണ്, മിക്കപ്പോള് മമ്മൂട്ടിയുടെ കൂടെ രമേശ് പിഷാരടി കാണും അത് രമേശ് തന്നെ മുൻപ് പറഞ്ഞ കാര്യമാണ്. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആണ് സി ബി ഐ    ഫൈവ്