തെന്നിന്ത്യൻ താര സുന്ദരിയായ തമന്ന ഭാട്ടിയ ഈ അടുത്തിടക്ക് പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു, ബോളിവുഡിലെ താരമായ വിജയ വർമ്മയാണ് താരത്തിന്റെ കാമുകൻ എന്നും പറയുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ഇവർ പ്രണയത്തിൽ ആണെന്നുള്ള വാർത്തക്ക് കാരണം, ഈ അടുത്തിടക്ക് മുബൈയിൽ നടന്ന അവാർഡ് വേദിയിലും ഇരുവരും ഒന്നിച്ചു ആയിരുന്നു എത്തിയത്. അത് കൂടാതെ ഇരുവരും ഒന്നിച്ചു മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രത്യക്ഷപെടുകയും, ചിത്രങ്ങൾ എടുകുകയും ചെയ്യ്തിരുന്നു.

ഈ പുതുവത്സരം ഇരുവരും ഗോവയിൽ വെച്ച് ആഘോഷിക്കുകയും ചെയ്യ്തു, കൂടാതെ ഇരുവരും ഒന്നിച്ചുള്ള ഡാൻസിന്റെ വീഡിയോയും [പുറത്തു വരുകയും ചെയ്യ്തു, തന്റെ കാമുകൻ താനെന്നാണ് വിജയ് വർമ്മ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് താരം ഈ ചിത്രത്തിൽ കൂടെയും, വീഡിയോയിലൂടെയും എന്നാണ് ആരാധകർ പറയുന്നത്.

ചിറ്റഗോംഗ് എന്ന ചിത്രത്തിലൂടെയാണ് വിജയ് വർമ ബോളിവുഡിൽ എത്തുന്നത്,കാമുകനൊപ്പം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ നീല നിറത്തിലുള്ള ​ഗ്ലാമറസ് ​ഗൗണായിരുന്നു താരം ധരിച്ചിരുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെപ്പോലെ തന്നെ തനിക്ക് ഇന്ന് കിട്ടുന്ന സ്റ്റാർഡം തമന്ന സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. സോപ്പ്, ഫേസ് ക്രീം തുടങ്ങി ഒട്ടുമിക്ക കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളുടേയും ബ്രാൻഡ് അംബാസിഡറുമാണ് തമന്ന.