സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വീഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ആരാധകർ കാത്തിരുന്ന ഒരു വമ്പൻ സർപ്രൈസ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ് വിജയ്. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതി സംബന്ധിച്ചുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന സർപ്രൈസ്. ഒക്ടോബർ അഞ്ചിന് ട്രെയിലർ പുറത്തിറങ്ങും. ‘നിങ്ങളുടെ ഓര്‍ഡര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ലിയോ ട്രെയ്‌ലര്‍ വരികയാണ്. ആസ്വദിക്കാന്‍ തയാറായിക്കൊള്ളൂ. നിങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍ ഒക്ടോബര്‍ അഞ്ചിന് അത് പുറത്ത് വിടും,’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ കുറിച്ചു. സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നാണ് ലോക വ്യാപകമായി തിയേറ്ററിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഇതിനോടകം യൂട്യൂബിൽ തരം​ഗമായി കഴിഞ്ഞു. ബാഡാസ് എന്ന് തുടങ്ങുന്ന ലിറിക്കൽ ​ഗാനം ട്രെൻഡിങ് നമ്പർ 1 ആയിരുന്നു യൂട്യൂബിൽ. 16 മില്യണിലധികം ആളുകൾ ലിറിക്കൽ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. അനിരുദ്ധ് സം​ഗീതം നൽകി ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയത് വിഷ്ണു എടവൺ ആണ്. ചിത്രത്തിൽ വേഷം ചെയ്യുന്ന ഗൗത വാസുദേവ് മേമൻ ലേയയെ കുറിച്ച സംസാരിച്ചിരുന്നു.ലിയോ ഒരു ദളപതി സിനിമയാണ് എന്നും.ലോകേഷ് കനകരാജിന്റേതാണ് എന്നും അത് കൊണ്ട് തന്നെ  മനംകവരുന്നതാണ് ലിയോ എന്നുമാണ് അദ്ദേഹം പറഞ്ഞത് . ലിയോയ്‍ക്കായി താൻ ഡബ് ചെയ്‍ത രംഗങ്ങള്‍ കണ്ടിരുന്നുവെന്നും  അതെല്ലാം മികച്ചതായി ലിയോയില്‍ വന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു   പൊലീസ് വേഷത്തില്‍ എത്താനിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ. സിനിമയുടെ ഓഡിയോ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയത് ആരാധകരെ നിരാശരാക്കിയിരുന്നു,വിജയുടെ പ്രസംഗത്തിനും കുട്ടിക്കഥയ്ക്കുമായി കാത്തിരുന്നവര്‍ക്ക് തീരുമാനം തിരിച്ചടിയായി. ഓഡിയോ ലോഞ്ച് പാസുകള്‍ക്കായുള്ള വന്‍ ഡിമാന്‍ഡില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പ്രീ റിലീസ് ഇവന്റ് ഒഴിവാക്കുന്നതെന്നായിരുന്നു നിർമാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചത്. തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ അല്ല എന്നും നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്.തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.മനോജ് പരമഹംസ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയില്‍ അന്‍പറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  പുലര്‍‌ച്ചെ 4 മണി മുതലുള്ള മാരത്തോണ്‍ പ്രദര്‍ശനമാണ് ആദ്യ ദിനം ലിയോക്കായി കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്.