മലയാള കരയിലും ഏറെ ആരാധകരുള്ള താരമാണ് അജിത്.ശാലിനിയുമായുള്ള വിവാഹത്തിന് ശേഷം അജിത്തും മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറുകയായിരുന്നു.ശാലിനിയുടെയും അജിത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറും ഉണ്ട്.
എ ന്നാൽ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല അജിത്തും ശാലിനിയും.തെന്നിന്ത്യൻ താര ദമ്പതികൾ ആയ അജിത്തിന്റെയും ശാലിനിയുയും വിവാഹ വാർഷികം ആണ് ഇന്ന്, തനിക്കു ശാലിനി സ്വന്തമായി എന്ന് അജിത് പറയുന്ന ഒരു അഭിമുഖ൦ ആണ് സോഷ്യൽ മീഡിയ ഏറ്റുപിടിക്കുന്നത്. ‘അമർക്കളം’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും പ്രണയം കൈമാറുന്നത്. എന്നാൽ സിനിമയുടെ ആദ്യവേളയിൽ ഒന്നും ഇരുവരും പ്രണയം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാൽ ഒരു സീനിൽ താൻ ശാലിനിയെ കത്തി കാണിച്ചു പേടിപ്പിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു, പക്ഷെ ഒരു അബദ്ധം പറ്റി, തന്റെ കൈയിലെ കത്തി കൊണ്ട് ശാലിനിയുടെ കയ്യ് മുറിഞ്ഞു.ശാലിനിയെ കത്തി കാണിച്ചു പേടിപ്പിക്കുന്ന സീൻ ആയിരുന്നു എന്നാൽ അബദ്ധം പറ്റി ശാലിനിയുടെ കയ്യ് തന്റെ കൈയിലെ കത്തി കൊണ്ട് മുറിഞ്ഞു, അതോടു ആകെ വിഷമത്തിലായി താൻ എന്ന് അജിത് പറയുന്നു. എനാൽ ശാലിനി ഒട്ടു൦ കൂസൽ ഇല്ലാതെ അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ തന്റെ മനസിലെ അസ്വസ്ഥ കാരണം ശാലിനിയെ ശ്രുസൂക്ഷിക്കുകയും ചെയ്യ്തു,ഇതെല്ലാം പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്‌തു.ഇരുവരുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചത് കുഞ്ചാക്കോ ബോബൻ ആണെന്നും അജിത് പറഞ്ഞു.