ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ഒരു ഹിറ്റ് ചിത്രമാണ് പ്രേമലു, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഗായകൻ ജി വേണുഗോപാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,ചിത്രം കണ്ടശേഷം മൊത്തത്തിൽ ഭാരം കുറഞ്ഞതുപോലെ തോന്നുന്നു,ഇന്നലെ പ്രേമുലു കണ്ടു. മൊത്തം ഘനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയ്റ്റ് സിനിമകളായ വാലിബൻ, ഭ്രമയുഗംഎന്നിവക്ക് ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്.’ മൊസാർട്ടിൻ്റെ 40ത് സിംഫണി ഇൻ ജി മൈനറിനുശേഷം എൽവിസ് ദ പെൽവിസിൻ്റെ ജയിൽഹൗസ് റോക്കുപോലെ ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ സിനിമയുടെ വിധി നിർണ്ണയമോ ഗുണഗണങ്ങളോ ട്രോളോ ഒന്നുമില്ല

ഈ പോസ്റ്റിൽ. മൂന്ന് പേരെക്കുറിച്ച് പറയാനാണ്, സമകാലീന നടിമാരിൽ എൻ്റെ ഫേവറേറ്റ് മമിത ബൈജു, നസ്ലിൻ പിന്നെ എൻ്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ.’ മമിത ബബ്ലിയാണ്. സമൃദ്ധമായ ഊർജ്ജം ആ എക്സ്പ്രസീവ് കണ്ണുകളിൽ കാണാം. അനായാസ അഭിനയത്തിൻ്റെ മറ്റൊരു മുഖം. ദി നോട്ടി ട്രാംപ് വിത്ത് ആൻ എംറ്റി ​ഹെഡ് ആന്റ് എ ഹാർട്ട് ഓഫ് ​ഗോൾഡ് അതാണ് നസ്ലിൻ. കഥയറിയാതെ നമുക്ക് നസ്ലിൻ്റ കൂടെ കരയാം ചിരിക്കാം ആടിപ്പാടാം. ഇൻഫക്ഷൻ കാരക്ടർ. കോവിഡ് സമയത്താണ് ഞാൻ ശ്യാമിനെ പരിചയപ്പെടുന്നത്.’  ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്കളങ്ക വിഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്.

എൻ്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എൻ്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിൻ്റെ ഉള്ളിലെ അഭിനിവേശം ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.’ ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്. കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചു. പ്രേമുലു ഈ ലവബിൾ വില്ലൻ്റെ ഒരൊന്നൊര കാൽവെയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി കാണും മലയാള സിനിമയിൽ. കൺ​ഗ്രാറ്റ്സ്… ബെസ്റ്റ് വിഷസ് മമിത, നസ്ലിൻ, ശ്യാം’, എന്നാണ് പ്രേമലു കണ്ട അനുഭവം പങ്കിട്ട് ജി.വേണു​ഗോപാൽ കുറിച്ചത്