എനിക്ക് സാമ്പത്തിക പ്രശ്നം വന്നപ്പോൾ സുരേഷേട്ടൻ ആണ് എന്നെ സഹായിച്ചത് നടൻ അനൂപ് മേനോൻ പറയുന്നു. സുരേഷേട്ടനെ നായകനാക്കി ദി ഫാന്റെ സംവിധാനത്തിൽ ‘ഡോൾഫിൻസ് ‘ എന്ന ചിത്രമായിരുന്ന എന്നാൽ ഒരു ദിവസം ഇതിന്റെ ചിത്രീകരണനടത്താൻ ബുദ്ധിമുട്ടു വന്നു പിന്നിട് സുരേഷ്ഗോപിയാണ് പൈസ തന്നു സഹായിച്ചത് അനൂപ് മേനോൻ കൗമുദിയുമായുള്ള് അഭിമുഖത്തിൽ പറഞ്ഞു. ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ളൈമാക്സാണ്.

സാമ്പത്തിക പ്രശ്നം വന്നപ്പോൾ സിനിമ പിന്നീട് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു എന്നാൽ സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്.ഞാനിക്കാര്യം പറയുന്നത് സുരേഷേട്ടനെ ഇഷ്ടപ്പെടുമോ എന്നറിയില്ല എന്റെ കൈയിലാണ് സുരേഷ് ഏട്ടൻ ആവശ്യമുള്ള ആ പണം തന്നത് അനൂപ് മേനോൻ പറയുന്നു.

അദ്ദേഹം പൈസ തന്നിട്ട് പറഞ്ഞു നീ ഈ പടം ചെയ്യണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത് അനൂപ് മേനോന്‍ പറഞ്ഞു.അനൂപ് മേനോന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കല്‍പന, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, മേഘ്ന രാജ്, സൈജു കുറുപ്പ്, നന്ദു, മധു തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.