ഞാനും പിന്നൊരു ഞാനും ചിത്രത്തിന്റെ റിലീസ് ദിവസം സംവിധായകൻ രാജസേനൻ സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരുന്നു. ചുവന്ന സാരിയിൽ സുന്ദരിയായ ഒരു സ്ത്രീ ആയാണ് രാജസേനൻ എത്തിയത്. രാജസേനന്റെ മേക്ക് ഓവർ ലുക്ക് പ്രേക്ഷക ശ്രെധ നേടിയിരുന്നു.

ഈ മേക്ക് ഓവർ ലൂക്കിന്റെ അണിയറ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഷർട്ടും പാന്റും അണിഞ്ഞെത്തിയ രാജസേനൻ സാരിയുടുത്ത സുന്ദരി ആയതെങ്ങനെ എന് വിഡിയോയിൽ കാണാൻ സാധിക്കുന്നു.

സിനിമയിലെ താൻ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീ വേഷത്തിൽ എത്തുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു മേക്ക് ഓവറിൽ തീയറ്ററിൽ എത്തിയതെന്ന് രാജസേനൻ പറഞ്ഞിരുന്നു. കാലത്തിനനുസരിച്ചു സിനിമയ്ക്കും പ്രൊമോഷനുമൊക്കെ മാറ്റം വന്നിട്ടുണ്ട് എന്ന് രാജസേനൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇങ്ങനെയൊരു മേക്ക് ഓവറിൽ വന്നാൽ കഥയുടെ സസ്പെൻസ് പോകില്ലേ എന്ന് ചോദിച്ചവരോട് അത് മാത്രമല്ല സിനിമ പറയുന്നതെന്നായിരുന്നു രാജസേനന്റെ മറുപടി. ഇന്വെസ്റ്റിങ്ങ്ഷൻ ത്രില്ലെർ ഴോനറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏഴു വർഷങ്ങൾക്ക് ശേഷമാണ് സംവിധായകനായി എത്തുന്നത്. രാജസേനൻ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ക്ലാപ്പിന് മൂവീ മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മിക്കുന്നതു . ഇന്ദ്രൻസ്സു, ധീർ കരമന ജോയ്മാത്യു, മീര നായർ തുടങ്ങിയരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.